യുഎഇ പ്രസിഡന്റിന്റെ ‘ഫസ്റ്റ് ക്ലാസ് ഓര്‍ഡര്‍ ഓഫ് സായിദ് II’ ബഹുമതി ഫ്രാന്‍സ് അംബാസഡര്‍ക്ക്

മസ്കത്ത്: ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഒമാനില്‍ സ്കൂള്‍ വേനലവധി ഒരാഴ്ച കൂടി നീട്ടി. ദോഫാര്‍ ഗവര്‍ണറേറ്റിലെ സലാലയില്‍ ഖരീഫ് സീസണ് തുടങ്ങുന്നത് ഓഗസ്റ്റിലാണ്. ഗള്‍ഫ് രാജ്യങ്ങള്‍ ചുട്ടുപൊള്ളുന്ന ഓഗസ്റ്റ് മാസത്തില്‍ കുളിര് പകരുന്ന അപൂര്‍വ്വ കാലാവസ്ഥയായിരിക്കും സലാലയില്‍. കേരളത്തിന് സമാനമായി ചാറ്റല്‍മഴയില്‍ പച്ചപ്പില്‍ പുതച്ച് നില്ക്കുന്ന സലാലയിലെ കാഴ്ചകള്‍ ആരെയും ആകര്‍ഷിക്കുന്നതാണ്. ഗള്‍ഫ് മേഖലയിലെ സ്വദേശികള്‍ പ്രധാനമായും ഖരീഫ് സീസണ് ആസ്വദിക്കാനാണ് ഓഗസ്റ്റില്‍ സലാലയില്‍ കൂട്ടത്തോടെ എത്താറുണ്ട്. ഖരീഫ് സീസണ് പിന്തുണ നല്കി ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് സ്കൂള്‍ അവധി ദീര്‍ഘിപ്പിച്ചിരിക്കുന്നത്. ഓഗസ്റ്റ് 30ന് സ്കൂളുകള്‍ തുറക്കുന്നത് സെപ്റ്റംബര്‍ 6-ലേക്കാണ് നീട്ടിയിരിക്കുന്നത്. ഒമാനിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം സീസണുകളിലൊന്നായ ഖരീഫ് സെപ്റ്റംബര്‍ 21 വരെ നീണ്ടുനില്‍ക്കും. ഈ കാലയളവില്‍ ഒമാന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ളവരും വിദേശ വിനോദസഞ്ചാരികളും ദോഫാര്‍ സന്ദര്‍ശിക്കാറുണ്ട്. ഴത്തുള്ളികളും തണുത്ത കാലാവസ്ഥയും പച്ചപ്പാര്‍ന്ന പ്രകൃതിദൃശ്യങ്ങളും ആസ്വദിക്കാന്‍ ആയിരക്കണക്കിന് സന്ദര്‍ശകരാണ് ഇപ്പോള്‍ ദോഫാറിലെ ഖരീഫ് സീസണിലേക്ക് എത്തുന്നത്. ഒമാനിലെ ഏറ്റവും വലിയ ടൂറിസം ആകര്‍ഷണങ്ങളിലൊന്നായ ഖരീഫ് സീസണ് ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ഗതാഗത സേവനങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയില്‍ നല്ല തിരക്ക് അനുഭപ്പെടാറുണ്ട്. ഒമാന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനത്തെ ടൂറിസം മേഖലയിലെ പ്രതിനിധികള്‍ സ്വാഗതം ചെയ്തു.