ദുബൈയില്‍ കാര്‍ ഷോറൂമില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറി: ഒരാള്‍ മരിച്ചു, അഞ്ച് പേര്‍ക്ക് പരിക്ക്

മസ്കത്ത്: ഗള്‍ഫ് മേഖല ചുട്ടുപൊള്ളുമ്പോള്‍ സലാലയിലെ ഖരീഫ് സീസണ് ആരെയും കുളിരണിയിക്കും. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ഖരീഫ് സീസണിലേക്ക് ആകര്‍ഷിക്കാന്‍ ഒമാന്‍ 14 ദിവസത്തെ സൗജന്യ ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ചു. വിദേശികളുടെ താമസനിയമത്തിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങളില്‍ വരുത്തിയ ഭേദഗതിയുടെ ഭാഗമായാണ് ഈ തീരുമാനം. 2026 ഓഗസ്റ്റ് 2ന് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച ഈ തീരുമാനപ്രകാരം, നിര്‍ദ്ദിഷ്ട രാജ്യങ്ങളിലെ പൗരന്മാര്ക്ക് അപേക്ഷയുടെ അടിസ്ഥാനത്തില്‍ ഈ സൗജന്യ വിസ അനുവദിക്കും. ഈ വിസ ലഭിക്കുന്ന സന്ദര്‍ശകര്‍ക്ക്, 14 ദിവസത്തെ സൗജന്യ വിസയുടെ കാലാവധി അവസാനിക്കുന്നതിന് മുമ്പ്, നിശ്ചിത നിബന്ധനകളും ഫീസും പാലിച്ച് മറ്റേതെങ്കിലും ടൂറിസ്റ്റ് വിസക്ക് അപേക്ഷിച്ച് താമസം ദീര്‍ഘിപ്പിക്കാനും കഴിയും. ഹജര്‍ പര്‍വതനിരകളിലെ ഉയര്‍ന്ന കൊടുമുടികള്‍ മുതല്‍ സലാലയിലെ ഖരീഫ് (മണ്‍സൂണ്‍) കാലത്ത് കാണുന്ന വെള്ളച്ചാട്ടങ്ങള്‍ വരെ, സാഹസിക വിനോദത്തിനും വിശ്രമത്തിനുമായി ഓരോ വര്‍ഷവും ലക്ഷക്കണക്കിന് സഞ്ചാരികളെയാണ് ഒമാന്‍ ആകര്‍ഷിക്കുന്നത്. ഈ വര്‍ഷത്തെ ഖരീഫ് സീസണ് ജൂണ്‍ 21ന് ആരംഭിച്ച് സെപ്റ്റംബര്‍ 21ന് അവസാനിക്കും. ഈ കാലയളവില്‍, ഗള്‍ഫ് മേഖലയിലെ മറ്റ് പ്രദേശങ്ങളില്‍ കടുത്ത വേനല്‍ അനുഭവപ്പെടുമ്പോള്‍, ദോഫാര്‍ ഗവര്‍ണറേറ്റ് പച്ചപ്പുകൊണ്ട് നിറഞ്ഞ മനോഹരമായ പ്രദേശമായി മാറുന്നു. സലാല സന്ദര്‍ശിക്കുന്നവര്‍ക്ക് കടല്‍ത്തീരങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍, സിങ്ക്ഹോളുകള്‍ എന്നിവയ്ക്ക് പുറമെ, ഈ വര്‍ഷം 125 സാംസ്കാരിക, കലാ, കായിക, വിനോദ പരിപാടികളും ആസ്വദിക്കാനാകും. ദോഫാര്‍ മുനിസിപ്പാലിറ്റിയാണ് ഇത് അറിയിച്ചിരിക്കുന്നത്. ഒമാന്‍ ഇപ്പോള്‍ പ്രഖ്യാപിച്ച 14 ദിവസത്തെ സൗജന്യ ടൂറിസ്റ്റ് വിസ ആര്‍ക്കൊക്കെയാണ് അര്‍ഹതയെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇപ്പോള്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍, യുഎഇ റെസിഡന്‍സ് വിസയുള്ള ഇന്ത്യന്‍ പ്രവാസികള്‍, അല്ലെങ്കില്‍ മറ്റേതെങ്കിലും രാജ്യക്കാരാണ് ഈ പുതിയ സൗജന്യ വിസയ്ക്ക് അര്‍ഹരെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
സാധുവായ യുഎഇ റെസിഡന്‍സ് വിസയുള്ള ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് നിശ്ചിത വ്യവസ്ഥകള്‍ പാലിച്ചാല്‍ ഒമാനിലേക്ക് പ്രവേശിക്കാന്‍ അനുമതിയുണ്ട്. എന്നാല്‍, പുതിയ 14 ദിവസത്തെ സൗജന്യ വിസക്കും ഇതേ മാനദണ്ഡം ബാധകമാണോയെന്ന് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. ഈ വിസക്ക് അപേക്ഷിക്കുന്നതിന് മുമ്പ് ഒമാന്‍ അധികൃതരുമായി ബന്ധപ്പെടുന്നത് നന്നായിരിക്കുമെന്നാണ് പറയുന്നത്.