പറ്റുമെങ്കില്‍ തടയൂ: ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ തീര്‍ത്ത് പ്രതിപക്ഷം: ജനപ്രളയത്തില്‍ മുങ്ങി തെരുവുകള്‍

അബുദാബി : ഗ്ലോബല്‍ റെയില്‍ കോണ്‍ഫറന്‍സ് ഈ മാസം എട്ടു മുതല്‍ പത്തു വരെ അബുദാബിയില്‍ നടക്കും. യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍നഹ്യാന്റെ രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന കോണ്‍ഫറന്‍സില്‍ ഈ രംഗത്തെ നൂറിലധികം രാജ്യങ്ങളില്‍നിന്നുള്ള പ്രമുഖര്‍ പങ്കെടുക്കും. യുഎഇ ഊര്‍ജ മന്ത്രാലയം,അബുദാബി നാഷണല്‍ എക്സിബിഷന് സെന്റര്‍,ഡിഎംജി ഇവന്റ് എന്നിവയുടെ സഹകരണത്തോടെയാണ് ഗ്ലോബല്‍ റെയില്‍ കോണ്‍ഫറന്‍സ് നടക്കുന്നത്. അബുദാബി നാഷണല്‍ എക്സിബിഷന് സെന്ററില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ റെയില്‍വെയുടെ അടിസ്ഥാന കാര്യങ്ങള്‍ മുതല്‍ ആധുനിക സംവിധാനങ്ങളും റെയില്‍വെയുടെ പുതിയ നേട്ടങ്ങളും പ്രദര്‍ശിപ്പിക്കും. യുഎഇ നാഷണല്‍ റെയില്‍ നെറ്റ്വര്‍ക്കിന്റെ ഡവലപ്പറും ഓപ്പറേറ്ററുമായ ഇത്തിഹാദ് റെയിലിന്റെ പങ്കാളിത്തം ശ്രദ്ധേയമായിരിക്കും. റെയില്‍ ഗതാഗത വ്യവസായ മേഖലയിലെ 15,000ത്തിലധികം പ്രമുഖ ര്‍ സംബന്ധിക്കും. നൂറുരാജ്യങ്ങളില്‍ നിന്നുള്ള റെയില്‍വെ രംഗത്തെ മുന്നൂറില്പരം കമ്പനികള്‍ തങ്ങളുടെ ഉത്പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കും.