
റമസാന്‍ 27ാം രാവില്‍ ശൈഖ് സായിദ്പള്ളിയിലെത്തിയത് ഒരു ലക്ഷത്തിലധികം വിശ്വാസികള്‍
അബുദാബി : മലപ്പുറം ജില്ലാ കെഎംസിസി ‘മഹിതം മലപ്പുറം സീസണ് രണ്ട്’ ഫെസ്റ്റ് ഇന്നു മുതല്‍ ഞായറാഴ്ച വരെ അബുദാബി ഇന്ത്യന്‍ ഇസ്്ലാമിക് സെന്ററില്‍ നടക്കും. മലപ്പുറം ജില്ലയുടെ മഹിതമായ മതമൈത്രിയും ഊഷ്മളമായ പാരമ്പര്യങ്ങളും കലാപരമായ പൈതൃകവും സമ്പന്നമായ സാംസ്കാരിക വൈവിധ്യവും തനതായ രുചിക്കൂട്ടുകളും ഭക്ഷണങ്ങളും കായിക സംസ്കാരവും മനസിലാക്കാനും അനുഭവിച്ചറിയാനുമുള്ള വേദിയായ ‘മഹിതം മലപ്പുറം’ പ്രവാസി സമൂഹത്തിന്റെ ജനകീയ പങ്കാളിത്തം കൊണ്ട് പ്രൗഢമാകും.
മൂന്നു ദിവസത്തെ വ്യത്യസ്ത സെഷനുകളില്‍ വിവിധ സംഘടനാ നേതാക്കള്‍ അതിഥികളായെത്തും. വൈകുന്നേരം അഞ്ചു മണി മുതല്‍ രാത്രി പതിനൊന്നു മണി വരെയാണ് പരിപാടി. പ്രവേശനം സൗജന്യമായിരിക്കും. ഇന്ന് വൈകിട്ട് 6.30ന് നടക്കുന്ന വനിതാ സംഗമത്തോടെയാണ് മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ക്ക് തുടക്കമാവുക.നാളെ വൈകിട്ട് ‘മഹിതം മലപ്പുറം സാംസ്കാരിക സമ്മേളനത്തില്‍ രാഹുല്‍ ഈശ്വര്‍,പി.കെ നവാസ്,ഡോ. അനില്‍ മുഹമ്മദ് പങ്കെടുക്കും. പ്രമുഖ ബാന്‍ഡായ റാസ ബീഗത്തിന്റെ ഗസല്‍, കൊച്ചിന് കാര്‍ണിവല്‍ ടൈംസ് അവതരിപ്പിക്കുന്ന കോമഡി ആന്റ് ഡാന്‍സ് ഷോ,യുഎഇയിലെ പ്രശസ്തരായ പ്രതിഭകള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍, എടരിക്കോട് ടീമിന്റെ കോല്‍ക്കളി എന്നിവയും നടക്കും. പങ്കെടുക്കുന്നവരില്‍ നിന്ന് നറുക്കെടുത്ത് വിജയിക്കുന്നവര്‍ക്ക് മിത്സുഭിഷി എക്സ്പാന്‍ഡര്‍ കാര്‍,ഹോണ്ട ആക്ടിവ,വിമാന ടിക്കറ്റ് അടക്കം 30ഓളം സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.