ദുബൈയില്‍ കാര്‍ ഷോറൂമില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറി: ഒരാള്‍ മരിച്ചു, അഞ്ച് പേര്‍ക്ക് പരിക്ക്

ദുബൈ: മദ്യലഹരിയില്‍ വാഹനമോടിക്കുന്നവര്‍ സൂക്ഷിക്കുക. അപകടം സംഭവിച്ചാല്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാമെന്ന് കരുതേണ്ട. നഷ്ടപരിഹാരം ലഭിച്ചേക്കാം; പക്ഷെ ആ തുക വാഹന ഉടമയില്‍ നിന്നും ഡ്രൈവറില്‍ നിന്നും ഈടാക്കിയാലോ. എന്നാല്‍ ദുബൈയില്‍ അത് സംഭവിച്ചു. മദ്യലഹരിയില്‍ വാഹനം ഓടിച്ച് ഗുരുതര അപകടമുണ്ടാക്കിയ കേസില്‍, പരിക്കേറ്റയാള്‍ക്ക് നഷ്ടപരിഹാരമായി നല്കിയ 17.58 ലക്ഷം ദിര്‍ഹം ഇന്‍ഷുറന്‍സ് കമ്പനിക്ക്, ഡ്രൈവറും വാഹന ഉടമയും ചേര്‍ന്ന് തിരിച്ചടയ്ക്കണമെന്ന് ദുബൈ സിവില്‍ കോടതി ഉത്തരവിട്ടു. കേസില്‍ നേരത്തെ ദുബൈ മിസ്ഡിമീനര്‍ കോടതി ഡ്രൈവറെ കുറ്റക്കാരനായി കണ്ടെത്തി ഒരു മാസത്തെ തടവും 10,000 ദിര്‍ഹം പിഴയും വിധിച്ചിരുന്നു. കൂടാതെ ആറ് മാസത്തേക്ക് ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. മദ്യലഹരിയില്‍ വാഹനം ഓടിച്ച് ഒരു ഏഷ്യന്‍ പൗരന് ഗുരുതര പരിക്കേല്‍പ്പിച്ചതിനാണ് ശിക്ഷ. പരിക്കേറ്റയാള്‍ക്ക് നഷ്ടപരിഹാരമായി 17.58 ലക്ഷം ദിര്‍ഹം നല്കാന് കോടതി ഉത്തരവിട്ടതിനെ തുടര്‍ന്ന് ഇന്‍ഷുറന്‍സ് കമ്പനി ആ തുക, പലിശയും അനുബന്ധ ചെലവുകളും ഉള്‍പ്പെടെ, പൂര്‍ണമായി നല്കി.
തുടര്‍ന്ന്, മദ്യലഹരിയില്‍ വാഹനം ഓടിച്ച സാഹചര്യത്തില്‍ ഡ്രൈവറില്‍ നിന്നും ഇന്‍ഷ്വര്‍ഡ് വാഹനത്തിന്റെ ഉടമയില്‍ നിന്നും തുക തിരിച്ചുപിടിക്കാന്‍ അനുമതി നല്കുന്ന യൂണിഫൈഡ് വാഹന ഇന്‍ഷുറന്‍സ് പോളിസി വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ ഇന്‍ഷുറന്‍സ് കമ്പനി സിവില്‍ കോടതിയെ സമീപിച്ചു. വാഹനം ഡ്രൈവര്‍ ജോലി ചെയ്തിരുന്ന ഒരു റസ്റ്റോറന്റിന്റെ ഉടമസ്ഥതയിലായതിനാല്‍, തൊഴിലുടമയുടെ ഉത്തരവാദിത്തവുമായി ബന്ധപ്പെട്ട നിയമപ്രകാരം റസ്റ്റോറന്റും (വാഹന ഉടമ) ഡ്രൈവറും സംയുക്തമായി തുക തിരിച്ചടയ്ക്കണമെന്ന് കോടതി വിധിച്ചു. ഇതോടൊപ്പം, കേസ് ഫയല്‍ ചെയ്ത തീയതി മുതല്‍ മുഴുവന്‍ തുകയും അടച്ചുതീര്‍ക്കുന്നതുവരെ 5 ശതമാനം നിയമപരമായ പലിശയും, കോടതി ചെലവുകളും അഭിഭാഷക ഫീസും ഇവര്‍ വഹിക്കണമെന്നും കോടതി ഉത്തരവിട്ടു.