
യുഎഇയില്‍ സമൂഹ മാധ്യമ ഉപയോഗം: കര്‍ശന നിര്‍ദേശവുമായി മീഡിയ ഓഫീസ്
അബുദാബി : അന്താരാഷ്ട്ര പെട്രോളിയം എക്സിബിഷന് അബുദാബിയില്‍ പ്രൗഢമായ തുടക്കം. വിവിധ രാജ്യങ്ങളില്‍നിന്നുള്ള മന്ത്രിമാരുടെയും നയതന്ത്രപ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് അന്താരാഷ്ട്ര പെട്രോളിയം പ്രദര്‍ശനത്തിന് തുടക്കം കുറിച്ചത്. യുഎഇ വ്യവസായ, അഡ്വാന്‍സ്ഡ് ടെക്നോളജി മന്ത്രിയും അഡ്നോക് മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ ഡോ. സുല്‍ത്താന്‍ അഹമ്മദ് അല്‍ ജാബര്‍ ഉദ്ഘാടനം ചെയ്തു. ലോകത്തെ സുസ്ഥിര സാമൂഹിക സാമ്പത്തിക വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് നയിക്കാന്‍ ഊര്‍ജ്ജ വ്യവസായത്തെ കൂ ടുതല്‍ ഉയര്‍ച്ചയിലേക്ക് എത്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഈ മാസം 7 വരെ നടക്കുന്ന അഡിപെക് 2024-ല്‍ 184, 000-ത്തിലധികം പേര് പങ്കെടുക്കുമെന്നാണ് കണക്കാക്കുന്നത്. 370-ലധികം കോണ്‍ഫറന്‍സ് സെഷനുകളില്‍ 1,800-ലധികം സംബന്ധിക്കും. ഇതില്‍ 40ല്‍പരം രാജ്യങ്ങളിലെ മന്ത്രിമാരും 200 ആഗോള സി-സ്യൂട്ട് എക്സിക്യൂട്ടീവുകളും ഉള്‍പ്പെടുന്നു. ലോക മെമ്പാ ടുമുള്ളവരെ ശാക്തീകരിക്കുന്നതിനും ആഗോള സുസ്ഥിരതയും സമൃദ്ധിയും നയിക്കുന്നതിനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള പരിവര്‍ത്തന പരിഹാരങ്ങള്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത യും സമ്മേളനം ഊന്നിപ്പറഞ്ഞു. ഊര്‍ജ, അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈല്‍ അല്മസ്റൂ യി, ഇന്ത്യന്‍ ഊര്‍ജ്ജവകുപ്പ് മന്ത്രി ഹര്‍ദീപ്സിംഗ് പുരി ഉള്‍പ്പെടെയുള്ള നിരവധി മന്ത്രിമാര്‍ സന്നിഹിതരായിരുന്നു.
‘യുഎഇയിലെ ഞങ്ങളുടെ നേതാക്കള്‍ എല്ലായ്പ്പോഴും ഭാവിയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ട്, മതിയായ വിതരണം ഉറപ്പാക്കാന്‍ കൂടുതല്‍ ഊര്‍ജ്ജ സ്രോതസ്സുകളില്‍ നിക്ഷേപിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഊര്‍ജത്തിലെ നിക്ഷേപത്തെക്കുറിച്ച് കരുതലുള്ള ഭരണകര്‍ത്താക്കള്‍ ഞങ്ങള്‍ക്കുണ്ട്,പുനരുപയോഗം,ആണവ,പരമ്പരാഗത ഊര്‍ജം എന്നിവയോടുള്ള ഞങ്ങളുടെ പ്രതിബദ്ധത തുടരുമെന്ന് മന്ത്രി സുഹൈല്‍ അല്‍മസ്റൂഇ വ്യക്തമാക്കി. ‘ലോ കാര്‍ബണ്‍ എനര്‍ജി സിസ്റ്റത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിനിടയില്‍ ആഗോള ഊര്‍ജ്ജ ആവശ്യം വര്‍ദ്ധിപ്പിക്കുന്നു’ എന്ന തലക്കെട്ടില്‍ നടന്ന സെഷനില്‍ ഷെല്‍ സിഇഒ വെ യ്ല്‍ സാവാന്‍, ഊര്‍ജ്ജ പരിവര്‍ത്തനത്തോടുള്ള തന്റെ കമ്പനിയുടെ സമീപനം പങ്കുവെച്ചു: ‘ലോകത്തിന് കൂ ടുതല്‍ ഊര്‍ജ്ജം ആവശ്യമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു, പ്രത്യേകിച്ച് കൂടുതല്‍ വ്യത്യസ്ഥമായ ആവശ്യങ്ങള്‍ക്ക് ക്രമേണ പരിവര്‍ത്തനങ്ങള്‍ ആവശ്യമായേക്കും. ഒരുകമ്പനി എന്ന നിലയില്‍, നമുക്ക് ന മ്മുടെ മൂലധനം എവിടെ നിക്ഷേപിക്കാം എന്നതിനെക്കുറിച്ച് വളരെ വ്യക്തമായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.