ദുബൈയില്‍ കാര്‍ ഷോറൂമില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറി: ഒരാള്‍ മരിച്ചു, അഞ്ച് പേര്‍ക്ക് പരിക്ക്

കേരളത്തില്‍ ശക്തമായ മഴ തുടരുകയാണ്. വടക്കന്‍ ജില്ലകള്‍ക്ക് പുറമെ, പത്തനംതിട്ടയിലെ ചില മേഖലകളില്‍ പ്രളയസമാനമായ സാഹചര്യമാണുള്ളത്. ആറന്മുള പ്രദേശം അക്ഷരാര്‍ത്ഥത്തില്‍ വെള്ളത്തിലാണ്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ചില ഭാഗങ്ങളില്‍ നിന്നും വെള്ളം ഇറങ്ങിയിട്ടില്ല. ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരള തീരം വരെയുള്ള തീരദേശ ന്യൂനമര്‍ദ്ദപ്പാത്തിയുടെ സ്വാധീനമാണ് മഴയുടെ ശക്തി വര്‍ദ്ധിക്കാനുള്ള കാരണം. വരും ദിവസങ്ങളില്‍ മഴയുടെ ശക്തി കുറയാനാണ് സാധ്യത. സംസ്ഥാനത്തെ പല ഡാമുകളിലും ജലനിരപ്പ് അതിന്റെ പരമാവധി അളവിലാണ്. കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മഴക്കെടുതിക്കിടയിലും ചിലര്‍ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പുറപ്പെടുന്നത് അധികൃതര്‍ക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. ഇന്നലെ കോയമ്പത്തൂരില്‍ നിന്നും പാലക്കാട്ടുള്ള വെള്ളച്ചാട്ടം കാണാനെത്തിയ സംഘത്തിലെ യുവതി ഒഴുക്കില്‍പെട്ട് മരണപ്പെട്ടു. വിവിധ ജില്ലകളില്‍ വലിയ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പല ജില്ലകളിലും പ്രളയമാണ്. മലപ്പുറത്ത് മമ്പുറം അടക്കമുള്ള സ്ഥലങ്ങള്‍ വെള്ളത്തിനടിയിലായി. പരപ്പനങ്ങാടിയില്‍ മണ്ണിടിച്ചിലുണ്ടായി. മഴ മുന്നറിയിപ്പുണ്ടായിരുന്നതിലാല് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചുകൊണ്ട് എവിടെയും ആള്‍നാശം ഉണ്ടായിട്ടില്ല. ദുരന്തസമാന സാഹചര്യം ചര്‍ച്ച ചെയ്യാനും തുടര്‍നടപടികള്‍ക്കുമായി മുഖ്യമന്ത്രി ജില്ലാ കലക്ടര്‍മാരുടെ യോഗം വിളിച്ചിട്ടുണ്ട്. അതേസമയം വരും ദിവസങ്ങളില്‍ മഴയുടെ ശക്തി കുറയാനാണ് സാധ്യത. നാളെ ഒരു ജില്ലയിലും മഴമുന്നറിപ്പ് പ്രഖ്യാപിച്ചിട്ടില്ല. അലര്‍ട്ടുകളില്ലെങ്കിലും അധികൃതരുടെ നിര്‍ദ്ദേശാനുസരണം അപകടമേഖലകളില്‍ നിന്ന് മാറി താമസിക്കണം എന്നും ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്കുന്നു.