
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
മക്ക : സൗദിയിൽ തൊഴിലാളികൾക്ക് 15 ദിവസം വരെ ശമ്പളത്തോടുകൂടിയ ഹജ്ജ് അവധി നൽകുമെന്ന് മാനവ ശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഇസ്ലാമിക ആരാധന കർമ്മമായ ഹജ്ജ് നിർവഹിക്കാൻ തൊഴിലാളികൾക്ക് സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം. പുതുക്കിയ തൊഴിൽ നിയമത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 10 ദിവസത്തിൽ കുറയാത്തതും 15 ദിവസത്തിൽ കൂടാത്തതുമായ അവധിയാണ് തൊഴിലാളികൾക്ക് ഹജ്ജിനായി നൽകേണ്ടത്.
തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 114 പ്രകാരമാണ് ഈ അവധി. ഹജ്ജ് നിർവഹിക്കാനുള്ള തൊഴിലാളികളുടെ അവകാശം ആർട്ടിക്കി ൾ അനുശാസിക്കുന്നുണ്ട്. ഇതിൽ നിബന്ധനകളും കൃത്യമായി മന്ത്രാലയം വിശദീകരിക്കുന്നു. ജീവിതത്തിൽ ഇതുവരെ ഹജ്ജ് ചെയ്യാത്തവർക്കാണ് അവസരം നൽകേണ്ടത്. മുമ്പ് ഹജ്ജ് ചെയ്തവർക്ക് ഈ ശമ്പളം അവധി ലഭിക്കില്ല. മാത്രവുമല്ല നിലവിലുള്ള സ്പോൺസർക്ക് കീഴിൽ രണ്ടുവർഷം ജോലി ചെയ്തവർക്ക് 15 ദിന ശമ്പള അവധി ലഭിക്കുകയുള്ളൂ. നേരത്തെ തന്നെ സൗദിയിൽ പല കമ്പനികളും ഉംറ ഹജ്ജ് അവധികൾ തൊഴിലാളികൾക്ക് നൽകി വരുന്നുണ്ട്. എന്നാൽ ഇത് തൊഴിൽ നിയമമാക്കി എന്നതാണ് പുതിയ മാറ്റം.