ദുബൈയില്‍ കാര്‍ ഷോറൂമില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറി: ഒരാള്‍ മരിച്ചു, അഞ്ച് പേര്‍ക്ക് പരിക്ക്

രണ്ട് ദിവസമായി തുടരുന്ന കനത്ത മഴ രാവിലെ അല്പം ശമനമുണ്ടായെങ്കിലും ഉച്ചക്ക് ശേഷം പലയിടത്തും ശക്തമായി. മഴ് അല്പം ശമനമായെങ്കിലും കെടുതികള്‍ക്ക് അറുതിയുണ്ടായിട്ടില്ല. വടക്കന്‍ ജില്ലകളില്‍ കനത്ത നാശനഷ്ടങ്ങള്‍ വിതച്ചു. ഒപ്പം പത്തനംതിട്ടയിലെ റാന്നിയിലും ആറന്മുളയിലും പ്രളയ സമാനമായ ദുരന്തങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സംസ്ഥാനത്ത് കനത്ത മഴയെത്തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ ജീവന് നഷ്ടമായത് എട്ട് പേര്‍ക്ക്. 13 പേര്‍ക്കാണ് മഴയുമായി ബന്ധപ്പെട്ട അപകടങ്ങളില്‍ പരുക്കേറ്റത്. എട്ടുപേരെ കാണാതായിട്ടുണ്ട്. മഴയിലും മിന്നല്‍ പ്രളയത്തിലും ഉരുള്‍പൊട്ടലിലും 27 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. 196 വീടുകള്‍ക്ക് ഭാഗിക കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. 209 ക്യാമ്പുകളിലേക്കായി മാറ്റിയത് 5792 പേരെയാണ്.
ഇന്നലത്തെ തീവ്രമഴക്ക് ശേഷം ഇന്ന് മഴയ്ക്ക് ആശ്വാസമുണ്ട്. മധ്യകേരളത്തില്‍ ഇന്നലെ വെള്ളപ്പൊക്കമുണ്ടായ പലയിടങ്ങളില്‍ നിന്നും വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും വീടും ജീവനോപാധികളും നഷ്ടപ്പെട്ടവര്‍ക്കും സര്‍ക്കാര്‍ സഹായം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കിയിട്ടുണ്ട്.
മലയോര മേഖലകളില്‍ ജാഗ്രത തുടരണം. മഴയുടെ അളവ് കുറഞ്ഞെങ്കിലും ഏതു സാഹചര്യവും നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ജനപതിനിധികളും സന്നദ്ധ പ്രവര്‍ത്തകരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തുണ്ട്. ഏതാവശ്യത്തിനും സര്‍ക്കാര്‍ സംവിധാനങ്ങളുമായി ബന്ധപ്പെടാമെന്നും അധികൃതര്‍ അറിയിക്കുന്നു. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ സര്‍ക്കാരും വകുപ്പും സജ്ജമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് അറിയിച്ചു. അടിയന്തര നടപടികള്‍ ഏകോപിക്കുന്നതിന് ജില്ല ജോയിന്റ് ഡയറക്ടര്‍മാരുടെ യോഗം ചേര്‍ന്നു. 24 മണിക്കൂറും കണ്ട്രോള് റൂം പ്രവര്‍ത്തിപ്പിക്കാന്‍ നിര്‍ദേശം. ജില്ലാ ജോയിന്റ് ഡയറക്ടര്‍മാരുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകള്‍, ബ്ലോക്ക് പഞ്ചായത്തുകള്‍, ജില്ലാ പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ എന്നിവയിലുടനീളം ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണ സജ്ജമായി ഏകോപിപ്പിച്ചുവരികയാണ്.