
യുഎഇയില്‍ സമൂഹ മാധ്യമ ഉപയോഗം: കര്‍ശന നിര്‍ദേശവുമായി മീഡിയ ഓഫീസ്
അബുദാബി : തൊഴിലിടങ്ങളിലെ 12 നിയമലംഘനങ്ങള്‍ തൊഴിലാളികള്‍ക്കും യുഎഇ മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയത്തെ അറിയിക്കാം. തൊഴിലുടമകള്‍ നിയമലംഘനം നടത്തുന്നത് ശ്രദ്ധയില്‍പെട്ടാല്‍ അധികൃതരെ ബന്ധപ്പെടണം. സ്മാര്‍ട്ട് ആപ്പ്, വെബ്സൈറ്റ്, കോള്‍സെന്റര്‍ എന്നിവവഴി പരാതികള്‍ അറിയിക്കാം. വ്യാജ സ്വദേശിവത്കരണം, സ്വദേശിവത്കരണ ലക്ഷ്യങ്ങള്‍ കൈവരിക്കാതിരിക്കുക, തൊഴിലിടത്തെ പീഡനങ്ങള്‍, അര്‍ഹമായ ആനൂകൂല്യങ്ങള്‍ നല്‍കാതിരിക്കുക, രണ്ടുമണിക്കൂറില്‍ കൂടുതല്‍ ഓവര്‍ടൈം ജോലി, വാര്‍ഷിക അവധിയും ശമ്പളവും നല്‍കാതിരിക്കുക, ലേബര്‍ ക്യാമ്പിലെ നിയമലംഘനങ്ങള്‍, ആരോഗ്യ തൊഴില്‍സുരക്ഷാ ലംഘനങ്ങള്‍, നിര്‍ബന്ധിതജോലി, മനുഷ്യക്കടത്ത് എന്നീ നിയമലംഘനങ്ങള്‍ ജീവനക്കാര്‍ക്ക് മന്ത്രാലയത്തെ അറിയിക്കാം