ഓപ്പറേഷന് തൂഫാന് ഐക്യദാര്‍ഢ്യവുമായി നന്മ മേപ്പയൂര്‍

റിയാദ്: ഖത്തറില്‍ നിന്ന് റോഡ് മാര്‍ഗം ഉംറ നിര്‍വഹിക്കാനെത്തി മടങ്ങുകയായിരുന്ന മലയാളി കുടുംബത്തിലെ അമ്മയും മകളും സൗദിയില്‍ വാഹനപകടത്തില്‍ മരിച്ചു. സൗദി അറേബ്യയിലെ തായിഫില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം മറിയുകയായിരുന്നു. മലപ്പുറം തിരൂര്‍ രാങ്ങാട്ടൂര്‍ നടുവട്ടം സ്വദേശികളായ തെക്കേ പീടിക്കല് ഹൗസില്‍ അബ്ദുല്ലത്തീഫിന്റെ (കുഞ്ഞുമോന്) ഭാര്യ രഹന (52), മൂത്ത മകള്‍ ഡോ. നഹ്ല നര്‍മിന്‍ (29) എന്നിവരാണ് മരിച്ചത്. തായിഫില്‍ നിന്നും റിയാദിലേക്കുള്ള എക്സ്പ്രസ് ഹൈവേയില്‍ ദലം എന്ന സ്ഥലത്തിന് സമീപം ഞായറാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. ഉംറ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച ലാന്‍ഡ് ക്രൂയിസര്‍ കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കാറ്റില്‍ പറന്നെത്തിയ പ്ലാസ്റ്റിക് ഷീറ്റ് പെട്ടെന്ന് വാഹനത്തിന്റെ വിന്‍ഡ്ഷീല്‍ഡില്‍ വന്ന് പതിച്ചതാണ് അപകടത്തിന് കാരണമായത്. ഇതോടെ ഡ്രൈവര്‍ക്ക് കാഴ്ച പൂര്‍ണമായി മറയുകയും വാഹനം റോഡില്‍ പലതവണ തലകീഴായി മറിയുകയുമായിരുന്നു. വാഹനത്തിലുണ്ടായിരുന്ന അബ്ദുല്ലത്തീഫ്, ഇവരുടെ മറ്റ് രണ്ട് പെണ്മക്കള്, ഒരു പേരക്കുട്ടി എന്നിവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് വിവരം. ദീര്‍ഘകാലമായി ഖത്തറില്‍ പ്രവാസിയായ അബ്ദുല്ലത്തീഫ് ഖത്തര്‍ പെട്രോകെമിക്കല്‍ കമ്പനിയില്‍ ഉദ്യോഗസ്ഥനാണ്. മരിച്ച രഹന ഉമര്‍കുട്ടി-മെഹറുന്നിസ ദമ്പതികളുടെ മകളാണ്. ദലം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ സൗദി അറേബ്യയില്‍ തന്നെ ഖബറടക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.
