
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
ദുബൈ : കാഴ്ച,കേള്‍വി സംസാരശേഷി ഇല്ലാത്തവര്‍ ഉള്‍പ്പെടെയുള്ള ഭിന്നശേഷിക്കാര്‍ക്ക് മികച്ച സേവനം നല്‍കുന്നതിന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളവും സാമൂഹിക വികസന വിഭാഗവും. ആക്സസ് എബിലിറ്റി എക്സ്പോ 2024ല്‍ ഒപ്പുവച്ച ധാരണാപത്രം അനുസരിച്ച്, സനദ് കമ്യൂണിക്കേഷന്‍ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നത് ഉള്‍പ്പെടെയുള്ള സിഡിഎയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരമാണ് സേവനങ്ങള്‍ മെച്ചപ്പെടുത്തുക. കേള്വിയില്ലാത്തവരെ ആംഗ്യഭാഷാ വിദഗ്ധരുമായി വിഡിയോ കോളുകളിലൂടെ ബന്ധിപ്പിക്കുന്നതാണ് സനദ് റിലേ സെന്റര്‍. ഇതിനായി ദുബൈയിലെ എല്ലാ വിമാനത്താവളങ്ങളിലെയും 33,000 ജീവനക്കാര്‍ക്കു പരിശീലനം നല്‍കും. എല്ലാ വിഭാഗം യാത്രക്കാരെയും ഉള്‍ക്കൊള്ളാന്‍ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.