സലാലയില്‍ വാഹനപകടത്തില്‍ മലയാളി യുവതി മരിച്ചു

ദുബൈ: കഴിഞ്ഞ ഏതാനും ദിവസങ്ങളായി മേഖലയിലുണ്ടായ സംഭവവികാസങ്ങളില്‍ യുഎഇ കടുത്ത ആശങ്ക രേഖപ്പെടുത്തി. മേഖലയിലെ സംഘര്‍ഷവും അസ്ഥിരതയും കൂടുതല്‍ രൂക്ഷമാകാതിരിക്കാന്‍ ഉടന്‍ തന്നെ സംഘര്‍ഷം അവസാനിപ്പിക്കണമെന്നും എല്ലാ കക്ഷികളും പരമാവധി സംയമനം പാലിക്കണം. അതോടൊപ്പം, ശത്രുതാപരമായ നടപടികള്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും ചര്‍ച്ചകളിലേക്ക് വേഗത്തില്‍ തിരിച്ചുവരണമെന്നും യുഎഇ ആഹ്വാനം ചെയ്തു. ഹോര്‍മുസ് കടലിടുക്കിലൂടെ സുരക്ഷിതവും തടസ്സമില്ലാത്തതുമായ കപ്പല്‍ഗതാഗതം ഉറപ്പാക്കേണ്ടത് ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് യുഎഇ ഊന്നിപ്പറഞ്ഞു. കൂടാതെ സ്കൂളുകള്‍, സര്‍വകലാശാലകള്‍, ആശുപത്രികള്‍, കടല്‍ജല ശുദ്ധീകരണ (ഡീസാലിനേഷന്‍) പ്ലാന്റുകള്‍, ഊര്‍ജ നിലയങ്ങള്‍, ഗതാഗത കേന്ദ്രങ്ങള്‍, പാര്‍പ്പിട മേഖലകള്‍ എന്നിവയുള്‍പ്പെടെയുള്ള സിവിലിയന്‍ അടിസ്ഥാനസൗകര്യങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമത്തിന്റെ അടിസ്ഥാന തത്വങ്ങളുടെയും വ്യവസ്ഥകളുടെയും ഗുരുതരമായ ലംഘനമാണ്. അത്തരം ആക്രമണങ്ങളെ ഒരു സാഹചര്യത്തിലും അംഗീകരിക്കാനോ ന്യായീകരിക്കാനോ കഴിയില്ലെന്നു യുഎഇ വ്യക്തമാക്കി.