ഓപ്പറേഷന് തൂഫാന് ഐക്യദാര്‍ഢ്യവുമായി നന്മ മേപ്പയൂര്‍

ദുബൈ: യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ദുബൈ കോണ്‍സുലേറ്റ് നേരിട്ട് നടത്തിയിരുന്ന സേവനങ്ങള്‍ നിര്‍ത്തലാക്കി. കോണ്‍സുലാര്‍ സേവനങ്ങള്‍ക്കുള്ള ഔട്ട്സോഴ്സിംഗ് ഏജന്‍സിയെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിയമക്കുരുക്ക് കാരണം അബുദാബിയിലെ ഇന്ത്യന്‍ എംബസിയും ദുബൈ കോണ്‍സുലേറ്റും അപേക്ഷകര്‍ക്ക് വാക്ക് ഇന്‍ എന്‍ട്രി അനുവദിച്ചിരുന്നു. എന്നാല്‍ പാസ്പോര്‍ട്ട്, വിസ, അറ്റസ്റ്റേഷന്, മറ്റ് കോണ്‍സുലാര്‍ സേവനങ്ങള്‍ എന്നിവ തേടുന്ന അപേക്ഷകര്‍ക്കുള്ള വാക്ക്ഇന്‍ എന്‍ട്രി നിര്‍ത്തിയതായി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് തിങ്കളാഴ്ച വൈകുന്നേരം പ്രഖ്യാപിച്ചു.
അതേസമയം പരിമിതമായ തോതിലുള്ള വാക്ക്ഇന്‍ സേവനങ്ങള്‍ അബുദാബിയിലെ എംബസിയുടെ പരിസരത്ത് രാവിലെ 9 മുതല്‍ 11 വരെ ലഭ്യമാകുമെന്നും അറിയിച്ചു. ഇന്ത്യന്‍ എംബസി പുതുതായി ആരംഭിച്ച പോര്‍ട്ടല്‍ വഴി ബുക്ക് ചെയ്ത് മാത്രമേ കോണ്‍സുലാര്‍ സേവനങ്ങള്‍ക്ക് ഓഫീസുകളില്‍ പ്രവേശിക്കാനാവുകയുള്ളൂ. അല്‍ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് എല്‍എല്‍സി ഇന്ത്യന്‍ കോണ്‍സുലാര്‍ ആപ്ലിക്കേഷന്‍ സെന്ററുകള്‍ ആരംഭിക്കുന്നതിലെ കാലതാമസത്തെത്തുടര്‍ന്നാണ് പുതിയ പോര്‍ട്ടല്‍ എംബസി തയ്യാറാക്കിയിട്ടുള്ളത്. ഞായറാഴ്ച ലോഞ്ച് ചെയ്ത book.passportindiauae.com എന്ന പോര്‍ട്ടല്‍ വഴിയാണ് അപേക്ഷിക്കേണ്ടത്.