വിഴിഞ്ഞം വിഷയത്തില് ക്ഷുഭിതനായി പിണറായി; വടിയും നീട്ടി നില്ക്കേണ്ടെന്ന് ദൃശ്യമാധ്യമപ്രവര്ത്തകരോട്

അബുദാബി : രാജ്യത്തിന്റെ യഥാര്ത്ഥ സമ്പത്തും, നവോത്ഥാന നിര്മ്മാതാക്കളുമായ എമിറാത്തി യുവാക്കളില് യുഎഇ രാഷ്ട്രപതി ശൈഖ് മുഹമ്മദ് ബിന് സായിദ് അല് നഹ്യാന് വിശ്വസിക്കുന്നുവെന്ന്, സഹിഷ്ണുതയും സഹവര്ത്തിത്വവും മന്ത്രിയും സന്ദൂഖ് അല് വതന്റെ ഡയറക്ടര് ബോര്ഡ് ചെയര്മാനുമായ ശൈഖ് നഹ്യാന് ബിന് മുബാറക് അല് നഹ്യാന് പറഞ്ഞു. ശ്രമങ്ങള്, നിശ്ചയദാര്ഢ്യം, സ്ഥിരോത്സാഹം, ആത്മവിശ്വാസം, മാന്യമായ മാനുഷിക മൂല്യങ്ങളോടുള്ള അനുസരണ എന്നിവ എല്ലാ ലക്ഷ്യങ്ങളും കൈവരിക്കുന്നതിനും അസാധ്യമായതിനെ കീഴടക്കുന്നതിനുമുള്ള പാതയാണെന്ന് സ്ഥാപക പിതാവായ പരേതനായ ശൈഖ് സായിദില് നിന്ന് ഞങ്ങള് മനസ്സിലാക്കി. ഈ പാത പിന്തുടര്ന്ന്, ലോകത്ത് പലര്ക്കും കൈവരിക്കാനാകാത്ത നവോത്ഥാനത്തിന്റെയും വളര്ച്ചയുടെയും സമൃദ്ധിയുടെയും തലത്തിലേക്ക് രാഷ്ട്രപതി ശൈഖ് മുഹമ്മദ് രാജ്യത്തെ നയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിന് കീഴില് യുഎഇ പുരോഗതിയുടെ മാതൃകയും മാനുഷിക മൂല്യങ്ങളോടുള്ള പ്രതിബദ്ധതയുടെ പ്രകാശഗോപുരവുമായി മാറിയിരിക്കുന്നു- ശൈഖ് നഹ്യാന് പറഞ്ഞു. ജുസൂര് ഇന്റര്നാഷണല് എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ബിരുദധാരികളെ സ്വീകരിക്കുന്നതിനിടയിലാണ് ശൈഖ് നഹ്യാന് ഇക്കാര്യം പറഞ്ഞത്. യുഎഇയിലെ പ്രമുഖ ജര്മ്മന് കമ്പനികളുടെ ശാഖകളില് സൈദ്ധാന്തിക പരിശീലനവും തുടര്ന്ന് ജര്മ്മനിയിലെ കമ്പനികളുടെ ഫാക്ടറികളില് പ്രായോഗിക പരിശീലനവും പരിപാടിയില് ഉള്പ്പെടുത്തിയിട്ടുണ്ട്. ഈ കമ്പനികളുടെ ഡയറക്ടര്മാരും വിദഗ്ധരും എമിറാത്തി വിദ്യാര്ത്ഥികളുടെ കഴിവുകളെ പ്രകീര്ത്തിച്ചു. എന്ജിനീയറിങ്, ടെക്നോളജി മേഖലകളിലെ ഏറ്റവും പുതിയ സാങ്കേതിക രീതികള് ഉള്ക്കൊള്ളാനും മനസ്സിലാക്കാനുമുള്ള അവരുടെ കഴിവ് എടുത്തുപറഞ്ഞു. ഖലീഫ യൂണിവേഴ്സിറ്റിയിലെ 10, യുണൈറ്റഡ് അറബ് എമിറേറ്റ്സ് യൂണിവേഴ്സിറ്റിയിലെ 10, ഹയര് കോളേജ് ഓഫ് ടെക്നോളജിയില് നിന്നുള്ള മൂന്ന്, ഷാര്ജ അമേരിക്കന് യൂണിവേഴ്സിറ്റിയിലെ രണ്ട് എന്നിങ്ങനെ 25 വിദ്യാര്ത്ഥികളെ ചടങ്ങില് ആദരിച്ചു. അബുദാബിയിലെ സന്ദൂഖ് അല് വ്താന് സംഘടിപ്പിക്കുന്ന പ്രോഗ്രാമിന്റെ പരിശീലകരും സംഘാടകരും യോഗത്തില് പങ്കെടുത്തു.
വിഴിഞ്ഞം വിഷയത്തില് ക്ഷുഭിതനായി പിണറായി; വടിയും നീട്ടി നില്ക്കേണ്ടെന്ന് ദൃശ്യമാധ്യമപ്രവര്ത്തകരോട്