സ്വയം നിയന്ത്രിത വാഹനങ്ങളുടെ കണ്ട്രോള് റൂം പ്രവര്‍ത്തനമാരംഭിച്ചു

അല്ബഹിയ ടാങ്കര്‍ ആക്രമിക്കപ്പെടുന്നതിന് മുമ്പുള്ള ചിത്രം
അബുദാബി: ഹോര്‍മുസ് കടലിടുക്കില്‍ ഇന്ന് പുലര്‍ച്ചെ ഇറാന് ആക്രമിച്ചത് അഡ്നോകിന്റെ രണ്ട് ക്രൂഡ് ഓയില്‍ സൂപ്പര്‍ ടാങ്കറുകളെയാണെന്ന് അബുദാബി ആസ്ഥാനമായുള്ള അഡ്നോക് ലോജിസ്റ്റിക്സ് ആന്‍ഡ് സര്‍വീസസ് സ്ഥിരീകരിച്ചു. കമ്പനി പുറത്തിറക്കിയ പ്രസ്താവന പ്രകാരം ജൂലൈ 14-ന് പുലര്‍ച്ചെയാണ് അല്‍ ബഹിയ, മൊംബാസ ബി എന്നീ കപ്പലുകള്‍ക്ക് നേരെ മിസൈലുകള്‍ പതിച്ചത്. ആക്രമണത്തില്‍ ഇരുകപ്പലുകള്ക്കും കാര്യമായ നാശനഷ്ടമുണ്ടായി. സംഭവത്തില്‍ ഒരു നാവികന് കൊല്ലപ്പെടുകയും നിരവധി ജീവനക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി കമ്പനി അറിയിച്ചു. മരിച്ച നാവികന്റെ കുടുംബാംഗങ്ങളോടും സഹപ്രവര്‍ത്തകരോടും അഡ്നോക് ലോജിസ്റ്റിക്സ് അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ എത്രയും വേഗം പൂര്‍ണമായി സുഖം പ്രാപിക്കട്ടെയെന്നും കമ്പനി ആശംസിച്ചു. സിവിലിയന്‍ കപ്പലുകള്‍ക്കും അവയില്‍ ജോലി ചെയ്യുന്ന നിരപരാധികളായ നാവികര്‍ക്കുമെതിരായ ഈ ആക്രമണത്തെ അഡ്നോക് ലോജിസ്റ്റിക്സ് ആന്‍ഡ് സര്‍വീസസ് ശക്തമായി അപലപിക്കുന്നതായി കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് അടിയന്തര രക്ഷാപ്രവര്‍ത്തന സംഘങ്ങളുമായും ബന്ധപ്പെട്ട മറ്റ് ഏജന്‍സികളുമായും ചേര്‍ന്ന് പ്രവര്‍ത്തനം തുടരുകയാണെന്നും കമ്പനി അറിയിച്ചു. ആക്രമണത്തിനിരയായ അല്‍ ബഹിയ അഡ്നോക് ലോജിസ്റ്റിക്സ് ഉടമസ്ഥതയിലുള്ള വെരി ലാര്‍ജ് ക്രൂഡ് കാരിയര്‍ ആണ്. മൊംബാസ ബി അതേ വിഭാഗത്തിലുള്ള മറ്റൊരു സൂപ്പര്‍ ടാങ്കറാണ്. ഇത് അഡ്നോക് ലോജിസ്റ്റിക്സ് ടൈം-ചാര്‍ട്ടര്‍ കരാര്‍ പ്രകാരം പ്രവര്‍ത്തിപ്പിച്ചുവരികയായിരുന്നു. അബുദാബി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള അഡ്നോക് ലോജിസ്റ്റിക്സ് ആന്‍ഡ് സര്‍വീസസ്, മേഖലയിലെ ഏറ്റവും വലിയ സമുദ്ര ലോജിസ്റ്റിക്സ് കമ്പനിയില്‍ ഒന്നാണ്. സംയോജിത ലോജിസ്റ്റിക്സ്, ഷിപ്പിംഗ്, മറൈന്‍ സേവനങ്ങള്‍ എന്നിവയിലൂടെ കമ്പനിക്ക് 50-ലധികം രാജ്യങ്ങളിലായി 100-ലധികം ഉപഭോക്താക്കളുണ്ട്.