ദുബായ്–മുംബൈ IndiGo വിമാനത്തിന് രാജ്കോട്ടിൽ അടിയന്തര ലാൻഡിങ്

അബുദാബി: 2026ന്റെ ആദ്യ ആറുമാസത്തിനിടെ 42 ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ക്ക് പഴചുമത്തി. 135 ലംഘനങ്ങളുടെ പേരില്‍ പിഴ ചുമത്തിയതായി യുഎഇ മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, കണ്ടെത്തിയ 135 ലംഘനങ്ങളില്‍ 106 എണ്ണവും, തൊഴിലുടമകള്‍ക്ക് നിയമപ്രകാരം തിരികെ നല്‍കേണ്ട റിക്രൂട്ട്മെന്റ് ഫീസ് നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ണമായോ ഭാഗികമായോ മടക്കി നല്‍കാത്തതുമായി ബന്ധപ്പെട്ടവയാണ്. ഗാര്‍ഹിക തൊഴിലാളി നിയമത്തിന്റെ ചട്ടങ്ങള്‍ അനുസരിച്ച്, തൊഴിലാളിയെ റിക്രൂട്ട്മെന്റ് ഓഫീസിലേക്ക് തിരിച്ചയച്ചാല്‍, അല്ലെങ്കില്‍ തൊഴിലാളി ജോലി ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട് ലഭിച്ചാല്‍, രണ്ട് ആഴ്ചയ്ക്കുള്ളില്‍ തൊഴിലുടമയ്ക്ക് റിക്രൂട്ട്മെന്റ് ഫീസ് തിരികെ നല്‍കേണ്ടത് നിര്‍ബന്ധമാണ്. കൂടാതെ, 29 കേസുകളില്‍, ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട ര്‍ക്കാര്‍ അംഗീകരിച്ച മാനദണ്ഡങ്ങളും നടപടിക്രമങ്ങളും പാലിക്കാത്തതായും കണ്ടെത്തി.
നിലവില്‍ യുഎഇയില്‍ 138 ലൈസന്‍സുള്ള ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫീസുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ ഭൂരിഭാഗം ഏജന്‍സികളും നിയമങ്ങള്‍ പാലിച്ച് സുതാര്യമായ സേവനം നല്‍കുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി. റിക്രൂട്ട്മെന്റ് ഏജന്‍സികളുടെ ഭാഗത്ത് നിന്ന് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളോ മോശം സേവനമോ നേരിടുന്നവര്‍, മന്ത്രാലയത്തിന്റെ ഔദ്യോഗിക ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള് വഴിയോ, 80084 എന്ന ലേബര്‍ കാള്‍ സെന്ററിലോ പരാതി നല്‍കണമെന്ന് മന്ത്രാലയം അഭ്യര്‍ഥിച്ചു. അതോടൊപ്പം, തൊഴിലുടമകള്‍ ലൈസന്‍സുള്ള റിക്രൂട്ട്മെന്റ് ഏജന്‍സികളുമായി മാത്രമേ ഇടപാടുകള്‍ നടത്താവൂ എന്നും കരാറില്‍ ഒപ്പുവെക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ അംഗീകരിച്ച നിബന്ധനകള്‍ ശ്രദ്ധാപൂര്‍വം വായിച്ചുറപ്പിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.
യുഎഇയില്‍ വീണ്ടും മഴയും ആലിപ്പഴ വര്‍ഷവും