പാറ്റകള്‍ക്ക് മുന്നില്‍ പൂര്‍ണമായും വഴങ്ങി മോദി; എല്ലാ ആവശ്യങ്ങളും അംഗീകരിച്ചു

ന്യൂഡല്‍ഹി: ഒടുവില്‍ പാറ്റകള്‍ക്ക് മുന്നില്‍ ബിജെപി ഭരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ മുട്ടുകുത്തി. എല്ലാ കുപ്രചാരണങ്ങളെയും തകര്‍ത്തെറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ തെരുവില്‍ വിജയിച്ചിരിക്കുന്നു. ഇത് ജെന്‍ Z വിപ്ലവത്തിന്റെ വിജയം. വിദ്യാര്‍ത്ഥികളുടെ പ്രധാന ആവശ്യത്തിന് മുന്നില്‍ കേന്ദ്രസര്‍ക്കാര്‍ വഴങ്ങിയതോടെ വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് രാജിവെച്ചിരിക്കുന്നു. രാജിക്കത്ത് പ്രധാനമന്ത്രിക്ക് കൈമാറി. ഇന്ന് ഉച്ചയോടെയാണ് രാജി പ്രഖ്യാപനം. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ വിദ്യാഭ്യാസമന്ത്രി രാജിവെയ്ക്കണമെന്ന സിജെപി പ്രതിഷേധം രാജ്യമാകെ വ്യാപിച്ചതോടെയാണ് ധര്‍മേന്ദ്ര പ്രധാന് രാജിവച്ചത്. പ്രശ്നം എന്തൊക്കെയായിരുന്നാലും പ്രധാന് രാജിവെക്കേണ്ടതില്ല എന്നായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ നിലപാട്. എന്നാല്‍ പ്രധാന് രാജിവെക്കാതെ പിന്നോട്ടില്ലെന്ന് സമരക്കാരും തീരുമാനമെടുത്തതോടെ കേന്ദ്ര സര്‍ക്കാര്‍ വഴങ്ങി. ഇന്ന് സിജെപിയുമായി കേന്ദ്ര സര്‍ക്കാര്‍ നാലാംഘട്ട ചര്‍ച്ച നടക്കാനിരിക്കെയാണ് വിദ്യാഭ്യാസമന്ത്രിയുടെ രാജി. ധര്‍മേന്ദ്ര പ്രധാന്റെ വകുപ്പ് മാറ്റി രക്ഷപ്പെടുത്താനും കേന്ദ്രം ശ്രമിച്ചു. എന്നാല്‍ വിദ്യാഭ്യാസ മന്ത്രിയുടെ രാജിയില്‍ കഴിഞ്ഞ് മറ്റൈാന്നില്ലെന്നും രാജിയില്ലെങ്കില്‍ പ്രധാനമന്ത്രി രാജിവെക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം ആവശ്യപ്പെടുകയായിരുന്നു. പ്രധാനമന്ത്രി മോദി വീഡിയോ സന്ദേശം നല്‍കിയെങ്കിലും അതെല്ലാം വിദ്യാര്‍ത്ഥികള്‍ പരിഹസിച്ച് തള്ളുകയായിരുന്നു. പുതിയ തലമുറ എങ്ങനെ ചിന്തിക്കുവെന്നതിന് തെളിവാണ് ഈ സമരവും അതിന്റെ വിജയവും. വിദ്യാര്‍ത്ഥികളുടെ ആര്‍ജവത്തിന് മുന്നില്‍ ബിജെപി സര്‍ക്കാര്‍ പകച്ചുനില്ക്കുകയായിരുന്നു.
യുഎഇ പ്രസിഡന്റ്സ് കപ്പ് അറേബ്യന്‍ കുതിരപ്പോരാട്ടം നെതര്‍ലന്‍ഡ്സില്‍