സ്വയം നിയന്ത്രിത വാഹനങ്ങളുടെ കണ്ട്രോള് റൂം പ്രവര്‍ത്തനമാരംഭിച്ചു

സാവോ പോളോ: ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള താരിഫ് പ്ലാനുകളെ ‘കടല്‍ക്കൊള്ള’ എന്ന് വിളിച്ച് ബ്രസീല്‍ പ്രസിഡന്റ് ലൂല ട്രംപിനെതിരെ രംഗത്ത്.
ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ക്ക് 20 ശതമാനം താരിഫ് ചുമത്താനുള്ള യുഎസ് പദ്ധതിയെക്കുറിച്ചുള്ള ട്രംപിന്റെ പ്രഖ്യാപനത്തെ ബ്രസീലിയന്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലൂല ഡാ സില്‍വ വിമര്‍ശിച്ചു. തിങ്കളാഴ്ച സാവോ പോളോയില്‍ നടത്തിയ പ്രസംഗത്തിലാണ് ലൂല ഇക്കാര്യം പറഞ്ഞത്. ‘പണ്ട് കാലത്ത് ഇതിനെ കടല്‍ക്കൊള്ള എന്നാണ് വിളിച്ചിരുന്നത്,’ ലൂല പറഞ്ഞു.
‘കടല്‍ക്കൊള്ളയ്ക്കെതിരെ പണ്ടുമുതലേ പോരാടിയെന്ന് വിശ്വസിക്കുന്ന യുണൈറ്റഡ് സ്റ്റേറ്റ്സിനെപ്പോലുള്ള ഒരു വലിയ രാജ്യത്തിന് ഇപ്പോള്‍ സ്വയം ഒരു കടല്‍ക്കൊള്ളക്കാരാകാന്‍ കഴിയില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



