സ്വയം നിയന്ത്രിത വാഹനങ്ങളുടെ കണ്ട്രോള് റൂം പ്രവര്‍ത്തനമാരംഭിച്ചു

ന്യൂഡല്‍ഹി: ഹോര്‍മുസില്‍ ഇന്ത്യന്‍ നാവികന് കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യ ഔദ്യോഗികമായി ഇറാനെ പ്രതിഷേധം അറിയിച്ചു. ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന യുഎഇയുടെ രണ്ട് ഓയില്‍ ടാങ്കറുകള്‍ക്ക് നേരെയുണ്ടായ ഇറാന് ആക്രമണത്തിലാണ് ഒരു ഇന്ത്യന്‍ നാവികന് കൊല്ലപ്പെട്ടത്. ഇന്ത്യ സര്‍ക്കാര്‍ ന്യൂഡല്‍ഹിയിലെ ഇറാന്റെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന് മുഹമ്മദ് ജവാദ് ഹൊസൈനിയെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മൊംബാസ’, ‘അല്‍ ബഹിയ’ എന്നീ രണ്ട് ടാങ്കറുകള്‍ ഹോര്‍മുസ് കടലിടുക്കിന്റെ തെക്കന്‍ പാതയിലൂടെ സഞ്ചരിക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്. ‘മൊംബാസ’ കപ്പലിലുണ്ടായ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ ജീവനക്കാരന് കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ ആറു ഇന്ത്യക്കാരും രണ്ട് ഉക്രെയ്ന് പൗരന്മാരുമുണ്ട്. ഇവരില്‍ നാല് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തെ തുടര്‍ന്ന് ഇരുകപ്പലുകളിലും തീപിടിത്തമുണ്ടായെങ്കിലും പിന്നീട് അത് നിയന്ത്രണവിധേയമാക്കിയതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതര ലംഘനമാണെന്നും ഇത് മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്നും മന്ത്രാലയം പ്രസ്താവിച്ചു. രാജ്യത്തിന്റെ പരമാധികാരം, പൗരന്മാര്, താമസക്കാര്‍ എന്നിവരെ സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള അവകാശം യുഎഇക്കുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. സുരക്ഷാ സേന അതീവ ജാഗ്രതയിലാണെന്നും അറിയിച്ചു. പശ്ചിമേഷ്യയിലെ സംഘര്‍ഷം ശക്തമായതോടെ ഇതുവരെ 11 ഇന്ത്യന്‍ പൗരന്മാര് വിവിധ സംഭവങ്ങളിലായി കൊല്ലപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മാസം എംടി സെറ്റിബല്ലോ എന്ന ടാങ്കറിന് നേരെയുണ്ടായ അമേരിക്കന്‍ ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ നാവികരും കൊല്ലപ്പെട്ടിരുന്നു.