ദുബൈയില്‍ സ്ഥിരതാമസ ജനസംഖ്യ 47.4 ലക്ഷം; പകല്‍ സമയത്ത് 63.9 ലക്ഷം പേര്

അമേരിക്കയുമായുള്ള യുദ്ധത്തിനിടെ വ്യോമപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനായി ചൈനയില്‍ നിര്‍മ്മിച്ച തോളില്‍ ചുമന്ന് ഉപയോഗിക്കാവുന്ന വ്യോമപ്രതിരോധ മിസൈല്‍ വാങ്ങാന്‍ ഇറാന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഏതാനും ആഴ്ചകള്‍ക്കകം ഇറാന് ലഭിക്കുമെന്നാണ് അന്താരാഷ്ട്ര ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് പ്രകാരം 300 മുതല്‍ 400 വരെ മാന്‍പാഡ്സ് വാങ്ങുന്നതിനുള്ള കരാറാണ് ഒപ്പുവെച്ചിരിക്കുന്നത്. ഇതില്‍ QW12, FN16 എന്നീ ചൈനീസ് മിസൈല്‍ സംവിധാനങ്ങളും ഉള്‍പ്പെടും. കരാറിന്റെ ആകെ മൂല്യം 60 മുതല്‍ 70 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ വരെയാണെന്നാണ് റിപ്പോര്‍ട്ട്. ഹോങ്കോംഗ് ആസ്ഥാനമായ Zhongqing Baoshang International Investment എന്ന കമ്പനിയാണ് ഇറാനും ചൈനീസ് വിതരണക്കാരനും തമ്മിലുള്ള ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതെന്ന് വൃത്തങ്ങള്‍ പറഞ്ഞു. ഈ റിപ്പോര്‍ട്ടിനോട് പ്രതികരിച്ച ചൈനയുടെ വിദേശകാര്യ മന്ത്രാലയം ഇത്തരത്തിലുള്ള വാര്‍ത്തകള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞു. സമാധാനം പ്രോത്സാഹിപ്പിക്കുന്നതിലും സംഘര്‍ഷം അവസാനിപ്പിക്കുന്നതിലും ചൈന എല്ലായ്പ്പോഴും ക്രിയാത്മക പങ്കാണ് വഹിച്ചിട്ടുള്ളതെന്ന് മന്ത്രാലയം വ്യക്തമാക്കി. മിസൈലുകള്‍ എത്തിക്കുന്ന വിവരത്തില്‍ പാകിസ്ഥാനും നിഷേധിച്ചു.
ആദ്യഘട്ടത്തില്‍ പടിഞ്ഞാറന്‍ ചൈനയിലെ ഉറുംഖിയില്‍ നിന്ന് പാകിസ്ഥാന് വഴി ഇറാനിലേക്ക് ഈ സംവിധാനങ്ങള്‍ എത്തിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്.
എന്നാല്‍ പാകിസ്ഥാന് സൈന്യത്തിന്റെ മാധ്യമവിഭാഗം ഇത് നിഷേധിച്ചു. അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണങ്ങളില്‍ ഇറാന്റെ മിസൈല്‍, ഡ്രോണ്‍, വ്യോമപ്രതിരോധ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയതിനെ തുടര്‍ന്ന്, സ്വന്തം പ്രതിരോധ സംവിധാനങ്ങള്‍ പുനര്‍നിര്‍മിക്കാനുള്ള ശ്രമത്തിലാണ് ഇറാന്.
സൈനിക വിദഗ്ധരുടെ അഭിപ്രായത്തില്‍, MANPADS പോലുള്ള തോളില്‍ ചുമന്ന് ഉപയോഗിക്കാവുന്ന മിസൈല്‍ സംവിധാനങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ചെറിയ സംഘങ്ങള്‍ക്ക് ഇവ എളുപ്പത്തില്‍ വിന്യസിക്കാനും വേഗത്തില്‍ മറ്റിടങ്ങളിലേക്ക് മാറ്റാനും കഴിയുന്നതിനാല്‍, സ്ഥിരമായി സ്ഥാപിച്ചിരിക്കുന്ന വ്യോമപ്രതിരോധ സംവിധാനങ്ങളെക്കാള്‍ ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ ഇവ കൂടുതല്‍ സഹായകരമാണ്.