പിഎം ശ്രീ ഇടതുസര്‍ക്കാര്‍ കോംപ്ലിക്കേറ്റാക്കി: മന്ത്രി പികെ കുഞ്ഞാലിക്കുട്ടി

ടെഹ്റാന്: പശ്ചിമേഷ്യന്‍ സംഘര്‍ഷം വ്യാപിക്കുന്നു. അമേരിക്ക വീണ്ടും ഇറാനില്‍ ശക്തമായ ആക്രമണം നടത്തി. ദിവസങ്ങളായി നീണ്ട ഇടവേളയ്ക്ക് ശേഷം അമേരിക്ക ഇറാനെതിരെ വീണ്ടും വ്യോമാക്രമണം ആരംഭിച്ചിരിക്കുകയാണ്. തെക്കന്‍ ഇറാനിലെ തന്ത്രപ്രധാന മേഖലകളായ ഖുഷം ദ്വീപ്, അബു മൂസ ദ്വീപ്, ബന്ദര്‍ അബ്ബാസ് എന്നിവിടങ്ങളില്‍ ശക്തമായ സ്ഫോടനങ്ങള്‍ ഉണ്ടായതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് ഇറാനിലെ സൈനിക ലക്ഷ്യങ്ങള്‍ക്കെതിരെ വ്യോമാക്രമണം നടത്തിയതായി സ്ഥിരീകരിച്ചു. ആക്രമണത്തില്‍ ഖുഷം, അബു മൂസ ദ്വീപുകളിലെ സൈനിക കേന്ദ്രങ്ങള്‍, റഡാര്‍ സംവിധാനങ്ങള്‍, ആയുധ സംഭരണ കേന്ദ്രങ്ങള്‍ എന്നിവ ലക്ഷ്യമിട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ചില സ്ഫോടനങ്ങള്‍ ജനവാസ മേഖലകള്‍ക്ക് സമീപത്തും അനുഭവപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ അറിയിച്ചു. ഹോര്‍മുസ് കടലിടുക്കിനോട് ചേര്‍ന്നുള്ള ഈ ദ്വീപുകള്‍ ഇറാന്റെ നാവികമിസൈല് വിന്യാസങ്ങള്‍ക്ക് നിര്‍ണായക കേന്ദ്രങ്ങളാണ്. ലോകത്തിലെ എണ്ണക്കയറ്റുമതിയുടെ വലിയൊരു പങ്ക് കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷയെ ഈ മേഖല നേരിട്ട് സ്വാധീനിക്കുന്നതിനാല്‍, പുതിയ ആക്രമണം ആഗോള ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.
ഈജിപ്തിലെ തുറമുഖവും ആക്രമിക്കപ്പെട്ടു. അമേരിക്കന്‍ സൈനികര്‍ക്കുനേരെ ഇറാന് ആക്രമണം നടത്തിയതിന് പ്രതികാരമായി, പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്കിയ മുന്നറിയിപ്പിനെ തുടര്‍ന്ന്, ബുധനാഴ്ച അമേരിക്ക വീണ്ടും ഇറാനില്‍ ആക്രമണം നടത്തിയതായി യു.എസ്. സൈന്യം അറിയിച്ചു. ഈജിപ്തിലെ മെഡിറ്ററേനിയന്‍ കടല്തീരത്തുള്ള ഒരു തുറമുഖത്തില്‍, അമേരിക്കയുടെ ഉടമസ്ഥതയിലുള്ള ഒഴുകിക്കിടക്കുന്ന എണ്ണ സംഭരണ ടാങ്കറിന് നേരെ ഡ്രോണ്‍ ആക്രമണമുണ്ടായി. കഴിഞ്ഞ ദിവസം അമേരിക്കയും സൗദി അറേബ്യയും ചേര്‍ന്ന് കിഴക്കന്‍ ഇറാഖിലെ ഇറാന് അനുകൂല സായുധസംഘങ്ങള്‍ക്കെതിരെ ആക്രമണം നടത്തിയിരുന്നു. അതില്‍ പത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് മറുപടിയായി, ജോര്‍ദാനിലുള്ള അമേരിക്കന്‍ സൈനികരെ ലക്ഷ്യമിട്ട് മിസൈലുകള്‍ തൊടുത്തതായി ഇറാന് അറിയിച്ചു. ഇതോടെ അഞ്ചുമാസമായി തുടരുന്ന യുദ്ധം കൂടുതല്‍ വ്യാപിച്ചതായി വിലയിരുത്തപ്പെടുന്നു.