ഫിഫ ഗ്ലോബല്‍ സിറ്റിസണ്‍ വിദ്യാഭ്യാസ ഫണ്ടിന് 5 മില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്ത് യുഎഇ

ദുബൈ: വിസയും ജോലിയും വാഗ്ദാനം ചെയ്യുന്ന വ്യാജ പരസ്യങ്ങളില്‍ കുടുങ്ങരുതെന്ന് ദുബൈ പൊലീസിന്റെ മുന്നറിയിപ്പ്. ചുരുങ്ങിയ പണത്തിന് വിസയും ജോലിയും നല്‍കാമെന്ന് മോഹിപ്പിക്കുന്ന പരസ്യങ്ങള്‍ വ്യാപകമായ സാഹചര്യത്തിലാണ് പൊലീസ് ഇടപെടുന്നത്. വിസക്ക് പണം നല്കുമ്പോള്
ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട മാര്‍ഗ്ഗങ്ങളിലൂടെ മാത്രമായിരിക്കണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു. വിസയും ജോലിയും വാഗ്ദാനം ചെയ്യുന്ന സോഷ്യല്‍ മീഡിയ പരസ്യങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കാന്‍ ദുബൈ പൊലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി. ‘ഇരകളെ ആകര്‍ഷിക്കാനും അവരുടെ പണം തട്ടിയെടുക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായി, ലൈസന്‍സില്ലാത്ത കമ്പനികളുടെയോ ഓഫീസുകളുടെയോ പേരുകള്‍ ഉപയോഗിച്ചോ അല്ലെങ്കില്‍ ഔദ്യോഗിക സ്ഥാപനങ്ങളാണെന്ന് തെറ്റിദ്ധരിപ്പിച്ചോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും മെസേജിംഗ് ആപ്പുകളിലുമാണ് ഇത്തരം പരസ്യങ്ങള്‍ പ്രചരിക്കുന്നത്,’ ദുബൈ പൊലീസിന്റെ ‘തട്ടിപ്പുകളെക്കുറിച്ച് ബോധവാന്മാരായിരിക്കുക’ (Be Aware of Fraud) എന്ന കാമ്പയിനിന്റെ ഭാഗമായാണ് ഈ മുന്നറിയിപ്പ്.