എയര്‍പോര്‍ട്ട് ആക്രമണത്തില്‍ നടുങ്ങി സൗദി: ഹൂതികളെ വെറുതെ വിടില്ലെന്ന് സഖ്യസേന; വ്യോമാക്രമണത്തെക്കുറിച്ച് ആലോചിക്കുന്നതായി ട്രംപ്

പത്തനംതിട്ട: 13കാരി വിദ്യാര്‍ത്ഥിനിയുടെ വ്യാജ പീഡന പരാതിയെ തുടര്‍ന്ന പോലീസ് അറസ്റ്റിലായ യുവാവിന് മര്‍ദ്ദനമേറ്റതായി പരാതി. ഹൃദ്രോഗിയാണെന്ന് പറഞ്ഞിട്ടും ചൂരല്‍ കൊണ്ട് കാല്പാദത്തില് പോലീസ് അടിച്ചുവെന്നും ബൂട്ടിട്ട് ചവിട്ടിയെന്നും യുവാവ് പറയുന്നു. പത്തനംതിട്ട കൂടലില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയുടെ വ്യാജ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്ത യുവാവാണ് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പോലീസ് മേധാവിക്കും പരാതി നല്‍കുമെന്ന് അറിയിച്ചിട്ടുള്ളത്. തെറ്റുകാരനല്ലെന്ന് പറഞ്ഞിട്ടും തന്റെ അനിയനെ പൊലീസ് കുറ്റക്കാരനാക്കാന്‍ ശ്രമിച്ചതായി ഇരുപതുകാരന്റെ സഹോദരന് പറഞ്ഞു. കാല്‍വെള്ളയില്‍ വടികൊണ്ട് അടിച്ചുവെന്ന് യുവാവ് പറഞ്ഞു. കാലിന് മുകളില്‍ ബൂട്ടിട്ട് ചവിട്ടി. ചെവിയില്‍ പിടിച്ച് വലിച്ചു. മുടിയില്‍ പിടിച്ചു വലിച്ചു. രാവിലെ എണീക്കാന്‍ പോലും പറ്റിയില്ല. പിടിച്ചുകൊണ്ടുപോകുമ്പോള്‍ എന്താണ് കേസെന്ന് പോലും എനിക്ക് അറിയില്ലായിരുന്നെന്നും യുവാവ് പറഞ്ഞു. 13 വയസുകാരിയായ പെണ്‍കുട്ടിയെ 10 പേര് ചേര്‍ന്ന് പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. ചൈല്‍ഡ് ലൈനിലും പോലീസിലും പെണ്‍കുട്ടി ഇക്കാര്യങ്ങള്‍ പറഞ്ഞതോടെ പൊലീസ് രണ്ട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നീട് പെണ്‍കുട്ടിയെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ മൊഴികളില്‍ വൈരുധ്യമുണ്ടെന്ന് ബോധ്യപ്പെട്ടു. വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്നും വ്യക്തമായി. ഇതോടെ കസ്റ്റഡിയിലെടുത്ത പ്രായപൂര്‍ത്തിയാകാത്തവരെ അടക്കം പോലീസ് വിട്ടയച്ചു. മജിസ്ട്രേറ്റിനോടും പൊലീസിനോടും ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞതോടെ പരാതി വ്യാജം എന്ന് തെളിഞ്ഞു. സഹപാഠിയോടുള്ള പ്രണയനൈരാശ്യമാണ് പരാതിക്ക് പിന്നിലെന്നും പെണ്‍കുട്ടി പറഞ്ഞു. ഇതില്‍ കൂടുതല്‍ അന്വേഷണത്തിന്റെ കാര്യമില്ലെന്നാണ് പോലീസ് പറയുന്നത്.