ഈദ് അല്‍ ഇത്തിഹാദ്; വെടിക്കെട്ട് എവിടെ നിന്ന് കാണാം: സ്ഥലവും സമയവും അറിയിച്ച് അബുദാബി പോലീസ്

അബുദാബി: യു.എ.ഇ.യുടെ ദേശീയദിന ആഘോഷങ്ങളുടെ ഭാഗമായി അബുദാബിയിലെ വിവിധ റോഡുകളിലും ജംഗ്ഷനുകളിലും താത്കാലിക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. അല്‍ ഖലീജ് അല്‍ അറബി സ്ട്രീറ്റില്‍ രണ്ടു ദിവസങ്ങളിലായി ഗതാഗതം പൂര്‍ണ്ണമായി തടസ്സപ്പെടും. നവംബര്‍ 29, ഞായര്‍ രാവിലെ 9:30 മുതല്‍ ഉച്ചയ്ക്ക് 12:30 വരെയും ഡിസംബര്‍ 2, ബുധന്‍: രാവിലെ 8:30 മുതല്‍ 11:30 വരെയുമാണ് റോഡ് അടച്ചിടുന്നത്.
റോഡ് അടച്ചിടുന്ന ഭാഗങ്ങള്‍ ചുവപ്പു നിറത്തിലും പകരം ഉപയോഗിക്കാവുന്ന ബദല്‍ റോഡുകള്‍ പച്ച നിറത്തിലും അടയാളപ്പെടുത്തിയ ട്രാഫിക് അഡൈ്വസറി അബുദാബി മീഡിയ ഓഫീസ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
ഉപയോഗിക്കാവുന്ന ബദല്‍ റോഡുകള്‍
. ശൈഖ്ബൂത് ബിന്‍ സുല്‍ത്താന്‍ സ്ട്രീറ്റ്
. സലാമ ബിന്ത് ബുത്തി സ്ട്രീറ്റ്
. റബ്ദാന്‍ സ്ട്രീറ്റ്
. മൗഗബ് സ്ട്രീറ്റ്
. തുംബ് അല്‍ കുബ്ര സ്ട്രീറ്റ്
. വാഹത് അല്‍ കരാമ സ്ട്രീറ്റ്
. മുസഫ പാലം
മറ്റ് പ്രധാന റോഡ് നിയന്ത്രണങ്ങള്‍
ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ (AD Mobility) എമിറേറ്റിലെ മറ്റ് പ്രധാന മേഖലകളിലും താത്കാലിക നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്:
സാദിയാത്ത് ഐലന്‍ഡ്: ഇവിടുത്തെ പ്രധാന ഇന്റര്സെക്ഷന് ഘട്ടംഘട്ടമായി അടച്ചിടും. നവംബര്‍ 28 ശനിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ നവംബര്‍ 29 ഞായറാഴ്ച അര്‍ദ്ധരാത്രി വരെയാണ് നിയന്ത്രണം.
ശൈഖ് സായിദ് ബ്രിഡ്ജ്: അബുദാബി ഭാഗത്തേക്ക് പോകുന്ന വലതുവശത്തെ ലെയ്ന്‍ നവംബര്‍ 28 ശനിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ നവംബര്‍ 30 തിങ്കളാഴ്ച രാവിലെ 6:00 മണി വരെ അടച്ചിടും.
ശൈഖ് ഖലീഫ ബിന്‍ സായിദ് ഇന്റര്‍നാഷണല്‍ റോഡ് (E11) അല്‍ ദഫ്ര: അല്‍ ദഫ്ര റീജിയണില്‍ ഗുവൈഫാറ്റ് ഭാഗത്തേക്ക് പോകുന്ന വലതുവശത്തെ ലെയ്ന്‍ നവംബര്‍ 26 വ്യാഴാഴ്ച മുതല്‍ നവംബര്‍ 29 ഞായറാഴ്ച വരെ അടച്ചിടും.
യാത്രക്കാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള മേഖലകളിലൂടെ യാത്ര ചെയ്യുന്നവര്‍ ട്രാഫിക് സൈന്‍ ബോര്‍ഡുകളും അധികൃതരുടെ നിര്‍ദ്ദേശങ്ങളും കര്‍ശനമായി പാലിക്കേണ്ടതാണ്. യാത്ര തിരിക്കുന്നതിന് മുന്‍പ് ഗതാഗത അപ്ഡേറ്റുകള് പരിശോധിക്കാനും നിര്‍ദ്ദേശിച്ച ബദല്‍ പാതകള്‍ മാത്രം ഉപയോഗിക്കാനും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.