ജന്തര്‍ മന്തര്‍ പോലീസ് അതിക്രമം: വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി മുസ്ലിംലീഗ്

ദുബൈ: യുഎഇയിലെ നിരവധി ഉപയോക്താക്കള്‍ക്ക് ഞായറാഴ്ച മെറ്റയുടെ ചില പ്ലാറ്റ്ഫോമുകളില്‍ സാങ്കേതിക തകരാര്‍ അനുഭവപ്പെട്ടു. പലര്‍ക്കും താല്‍ക്കാലികമായി ഫേസ്ബുക്ക് അക്കൗണ്ടുകളിലേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞില്ല. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ഫേസ്ബുക്കുമായി ബന്ധപ്പെട്ട പരാതികളില്‍ വര്‍ധിച്ചിരുന്നു. വെബ്സൈറ്റ് പ്രവര്‍ത്തിക്കാത്തത്, ലോഗിന്‍ പ്രശ്നങ്ങള്‍, സെര്‍വര്‍ കണക്ഷന് തകരാറുകള്‍ എന്നിവയാണ് കൂടുതല്‍ പേരും റിപ്പോര്‍ട്ട് ചെയ്തത്. ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്നതിനിടെയും ചിലര്‍ക്ക് സാങ്കേതിക പ്രശ്നങ്ങള്‍ നേരിട്ടു. ഏകദേശം 40 ശതമാനം പേര് ആപ്പിനുള്ളിലെ നാവിഗേഷന്‍ തകരാറുകള്‍, 30 ശതമാനം പേര് ന്യൂസ് ഫീഡ് കാണാനാകാത്തത്, 20 ശതമാനം പേര് സെര്‍വര്‍ കണക്ഷന് പ്രശ്നങ്ങള്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്തു. ഈ തകരാര്‍ യുഎഇയില്‍ മാത്രമല്ല, ആഗോളതലത്തിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഡൗണ്‍ഡിറ്റക്ടര്‍ പ്രകാരം, ഫേസ്ബുക്കുമായി ബന്ധപ്പെട്ട് 4,700ലധികം പരാതികളും ഇന്‍സ്റ്റാഗ്രാമുമായി ബന്ധപ്പെട്ട് 3,000ത്തിലധികം പരാതികളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിച്ചു. കഴിഞ്ഞ മാസവും യുഎഇയിലെ നിരവധി ഉപയോക്താക്കള്‍ സമാനമായ പ്രശ്നങ്ങള്‍ നേരിട്ടിരുന്നു. അന്ന് പലരും തങ്ങളുടെ അക്കൗണ്ടുകളില്‍ നിന്ന് സ്വമേധയാ ലോഗ് ഔട്ട് ചെയ്യപ്പെടുകയും പിന്നീട് വീണ്ടും ലോഗിന്‍ ചെയ്യാന്‍ കഴിയാതെ വരികയും ചെയ്തിരുന്നു.