ജന്തര്‍ മന്തര്‍ പോലീസ് അതിക്രമം: വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി മുസ്ലിംലീഗ്

ഒഡേസ: യുക്രെയിനില്‍ കപ്പലിന് നേരെ റഷ്യ നടത്തിയ ആക്രമണത്തില്‍ നാല് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ ഒരാളുടെ നില ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ആക്രമണത്തെ ഇന്ത്യ അപലപിച്ചു. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് മന്ത്രാലയം പറഞ്ഞു. മരിച്ച ഇന്ത്യക്കാരില്‍ ഒരാള്‍ മലയാളിയാണ്. കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി അഖില്‍ ജോയനാണ് മരിച്ചതെന്ന് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യുക്രെയ്നിലെ ചരക്കുകപ്പലിന് നേരെയുള്ള റഷ്യയുടെ ആക്രമണത്തില്‍ 10 പേര്‍ക്കാണ് ജീവന് നഷ്ടമായത്. യുക്രെയ്ന് നഗരമായ ഒഡേസക്ക് സമീപത്ത് വച്ചായിരുന്നു റഷ്യയുടെ ആക്രമണം. ഗിനിയ-ബിസാവു പതാകയുള്ള ഗോള്‍ഡന്‍ ലിയോ കപ്പലാണ് ആക്രമിക്കപ്പെട്ടത്. നാവികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ റഷ്യന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യയുടെ ശക്തമായ പ്രതിഷേധം അറിയിച്ചു.
ഇന്ത്യയിലെ റഷ്യന്‍ ചാര്‍ജ് ഡി അഫയേഴ്സ് വ്ലാദിമിര്‍ ലഡാനോവിനെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളിപ്പിച്ചാണ് ആശങ്ക രേഖപ്പെടുത്തിയത്.
യുക്രൈന് അധികൃതരുടെ വിവരമനുസരിച്ച്, ഗിനിയ-ബിസൗ പതാകയുമായി സഞ്ചരിച്ചിരുന്ന ‘ഗോള്‍ഡന്‍ ലിയോ’ എന്ന ചരക്കുകപ്പലിന് നേരെ ഞായറാഴ്ച റഷ്യ മൂന്ന് ക്രൂയിസ് മിസൈലുകള്‍ പ്രയോഗിച്ചു. ആക്രമണത്തില്‍ ആകെ 10 പേര് കൊല്ലപ്പെട്ടു. ഇതില്‍ നാല് ഇന്ത്യക്കാരും സിറിയന്‍ ജീവനക്കാരും ഉള്‍പ്പെടുന്നു. വാണിജ്യ കപ്പലുകളെ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നതും അതിലൂടെ സാധാരണക്കാരുടെ ജീവന് നഷ്ടമാകുന്നതും ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. ഇത്തരം ആക്രമണങ്ങള്‍ അന്താരാഷ്ട്ര സമുദ്ര വ്യാപാരത്തിന്റെ സുരക്ഷയെയും സ്ഥിരതയെയും ഗുരുതരമായി ബാധിക്കുന്നതാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. മുംബൈ ആസ്ഥാനമായ ഒഷ്യന്‍ ഗ്രേസ് ഷിപ്പിംഗ് ലിമിറ്റഡ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പലാണ് ഗോള്‍ഡന്‍ ലിയോ. അടുത്തിടെ ഇറാന് യുദ്ധവുമായി ബന്ധപ്പെട്ട ആക്രമണങ്ങളിലും ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടിരുന്നു. ആ സംഭവങ്ങളിലും ഇന്ത്യ അമേരിക്കയോടും ഇറാനോടും ഔദ്യോഗിക പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.