ജന്തര്‍ മന്തര്‍ പോലീസ് അതിക്രമം: വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി മുസ്ലിംലീഗ്

തിരുവനന്തപുരം: ദേശാഭിമാനി പത്രത്തിന്റെ വാരാന്തപ്പതിപ്പില്‍ വന്ന ലേഖനത്തിന്റെ പേരില്‍ വാരാന്തപ്പതിപ്പ് എഡിറ്റര്‍ക്കെതിരെ നടപടി. വാരാന്തപ്പതിപ്പ് എഡിറ്റര്‍ കെ ആര് അജയനെ മാറ്റി പകരം ടി ചന്ദ്രമോഹനാണ് ചുമതല നല്കി. വാരാന്തപ്പതിപ്പ് ഞായറാഴ്ച വിതരണം ചെയ്യാന്‍ കഴിയാതിരുന്നതിലും കളളന് വിജയന് എന്ന തലക്കെട്ടില്‍ ലേഖനം തയാറാക്കാനിടയായതിലും കെ.ആര്.അജയനോട് ദേശാഭിമാനി വിശദീകരണം തേടിയിരുന്നു. പിന്നാലെ ഇന്ന് വാരാന്തപ്പതിപ്പിന്റെ ചുമതലക്കാരനായ ന്യൂസ് എഡിറ്റര്‍ കെആര്‍ അജയന്റെ ഓഫീസ് മുറി പൂട്ടിയിരുന്നു. വിശദീകരണത്തിന് പിന്നാലെ അന്വേഷണം നടത്താനായിരുന്നു തീരുമാനം. അന്വേഷണത്തിന്റെ ഭാഗമായി വാരാന്തപ്പതിപ്പ് ന്യൂസ് എഡിറ്റര്‍ ഉപയോഗിച്ച കംപ്യൂട്ടര്‍ പരിശോധിക്കേണ്ടതുണ്ട് ഇതിന്റെ ഭാഗമായാണ് ഓഫീസ് മുറി പൂട്ടിയതെന്നായിരുന്നു ദേശാഭിമാനി മാനേജ്മെന്റിന്റെ വിശദീകരണം. ചീഫ് എഡിറ്റര്‍ ദിനേശന് പുത്തലത്ത് നാളെ ഓഫീസില്‍ എത്തിയ ശേഷം അന്വേഷണ നടപടികള്‍ തുടങ്ങും. ദേശാഭിമാനി പ്രസിദ്ധീകരിക്കാതെ ഒഴിവാക്കിയ കളളന് വിജയന് എന്ന തലക്കെട്ടിലുളള ലേഖനം ഫേസ് ബുക്കില്‍ പ്രസിദ്ധീകരിച്ചു. ലേഖനം തയാറാക്കിയ ടി.സി രാജേഷാണ് അത് ഫേസ് ബുക്കില്‍ പ്രസിദ്ധപ്പെടുത്തിയത്.
ദേശാഭിമാനി വാരാന്തപ്പതിപ്പ് വിവാദത്തില്‍ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കിയിരുന്നു വരാന്തപ്പതിപ്പ് എഡിറ്റര്‍. കള്ളന് വിജയന് ലേഖനത്തില്‍ പാര്‍ട്ടി വിരുദ്ധതയില്ല. അനുയോജ്യമായ തലക്കെട്ട് ആണ് നല്‍കിയത്. തെറ്റുണ്ടെങ്കില്‍ തിരുത്താമെന്നും കെ ആര് അജയന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ മാനേജ്മെന്റ് വിശദീകരണം കേട്ടില്ല, ലേഖനത്തിന്റ പേരില്‍ അനാവശ്യ വിവാദം ഉണ്ടാക്കി എന്നാണ് കുറ്റം. വിഎസ് അച്യുതാനന്ദന്റെ അനുസ്മരണം ഉള്‍പ്പെടുത്തിയുള്ള വാരാന്തപ്പതിപ്പിലാണ് കള്ളന് വിജയന് എന്ന തലക്കെട്ടിലുള്ള ലേഖനവും ഇടംപിടിച്ചത്. ഈ തലക്കെട്ടിനെച്ചൊല്ലി ദേശാഭിമാനിയില്‍ അഭിപ്രായ ഭിന്നത ഉണ്ടാകുകയും തുടര്‍ന്ന്, വാരാന്തപ്പതിപ്പ് വിതരണം ചെയ്യുന്നത് തിങ്കളാഴ്ചത്തേയ്ക്ക് മാറ്റുകയുമായിരുന്നു. സാങ്കേതിക കാരണങ്ങളാലാണ് വാരാന്തപ്പതിപ്പ് വിതരണം തിങ്കളാഴ്ചത്തേക്ക് മാറ്റിയതെന്നായിരുന്നു എഡിറ്റര്‍ എം സ്വരാജ് വിശദീകരിച്ചത്.
ലേഖകന്‍ എഴുതി നല്കിയ കള്ളന് വിജയന് എന്ന പേരിലുള്ള ലേഖനം, തലക്കെട്ട് മാറ്റുക പോലും ചെയ്യാതെ അച്ചടിക്കാനായി പ്രസിലേക്ക് വിട്ടു. ദേശാഭിമാനിയിലെ തര്‍ക്കം പുറത്തറിയിച്ച് വിവാദമാക്കി എന്നീ കാര്യങ്ങളാണ് നോട്ടീസില്‍ അജയനെതിരെ ആരോപിച്ചിട്ടുള്ളത്. തിങ്കളാഴ്ച പുറത്തിറങ്ങിയ വിഎസിന്റെ അനുസ്മരണം അടങ്ങിയ വാരാന്തപ്പതിപ്പില്‍ നിന്നും ‘കള്ളന് വിജയന്’ ലേഖനം അപ്രത്യക്ഷമായിരുന്നു.