ജന്തര്‍ മന്തര്‍ പോലീസ് അതിക്രമം: വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി മുസ്ലിംലീഗ്
മസ്കത്ത്: ഒമാന്‍ തീരത്തിന് സമീപമുള്ള ഹോര്‍മുസ് കടലിടുക്കില്‍ ഒരു എണ്ണക്കപ്പലില്‍ അജ്ഞാത വസ്തു പതിച്ചതായി ബ്രിട്ടന്റെ യുകെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് അറിയിച്ചു. ഹോര്‍മുസ് കടലിടുക്കില്‍ സഞ്ചരിച്ചിരുന്ന ഒരു ടാങ്കറിനാണ് ആക്രമണമുണ്ടായത്. ഒമാനിലെ ലിമാഹ് പ്രദേശത്തിന് വടക്കുകിഴക്കായി ഏകദേശം 8 നോട്ടിക്കല്‍ മൈല്‍ (15 കിലോമീറ്റര്‍) അകലെയാണ് സംഭവം നടന്നത്. കപ്പലില്‍ പതിച്ചത് എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. റിപ്പോര്‍ട്ടില്‍ അജ്ഞാത വസ്തു എന്ന് വിശേഷിപ്പിച്ചത്. ആക്രമണത്തെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങളോ ഉത്തരവാദികളാരെന്നോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.



