ഐക്ലൗഡ്, ആപ്പിള്‍ പേ സേവനങ്ങള്‍ തടസ്സപ്പെട്ടു; യുഎഇയിലും പ്രശ്നം

ദുബൈ: ദുബൈയിലെ കുതിരസവാരി കൂട്ടായ്മയായ റോയല്‍ സ്റ്റാലിയന്‍സിന്റെ (Royal Stallions) ഔദ്യോഗിക വെബ്സൈറ്റ് ലോഞ്ച് ചടങ്ങ് അല്‍ റുവയ്യയിലെ JSR ഇക്വസ്ട്രിയന്‍ ക്ലബ്ബില്‍ നടന്നു. അല്‍ വാസല്‍ ഫുട്ബോള്‍ ക്ലബ്ബിന്റെ മുന്‍ പ്രൊഫഷണല്‍ ഫുട്ബോള്‍ താരവും AFC ലൈസന്‍സുള്ള ഫുട്ബോള്‍ പരിശീലകനുമായ അലി മഹ്മൂദ് അല്‍ അലി വെബ്സൈറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. റോയല്‍ സ്റ്റാലിയന്‍സ് പ്രസിഡന്റ് ബിജു ഇട്ടിര സ്വാഗതം പറഞ്ഞു. കുതിരസവാരിയോടുള്ള അഭിനിവേശം പങ്കുവയ്ക്കുന്നവരെ ഒരുമിപ്പിക്കുകയും കുതിരസവാരിയെ കൂടുതല്‍ ജനകീയമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് റോയല്‍ സ്റ്റാലിയന്‍സ് പ്രവര്‍ത്തിക്കുന്നത്. ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍, വരാനിരിക്കുന്ന പരിപാടികള്‍, കുതിരസവാരി പരിശീലനങ്ങള്‍, വിവിധ കമ്മ്യൂണിറ്റി ആക്ടിവിറ്റികള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇനി മുതല്‍ വെബ്സൈറ്റിലൂടെ ലഭ്യമാകും. ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി റോയല്‍ സ്റ്റാലിയന്‍സ് സംഘടിപ്പിക്കുന്ന ‘ദുബൈ ഹോഴ്സ് റൈഡ് 2026’ ഉള്‍പ്പെടെയുള്ള പരിപാടികളുടെ വിശദവിവരങ്ങളും രജിസ്ട്രേഷന് സൗകര്യങ്ങളും വെബ്സൈറ്റില്‍ ലഭിക്കും. കുതിരസവാരി, തുടക്കക്കാര്‍ക്കായുള്ള പരിശീലന സെഷനുകള്‍, സുംബ, യോഗ തുടങ്ങിയ കമ്മ്യൂണിറ്റി ഫിറ്റ്നസ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വെബ്സൈറ്റ് വഴി വിവരങ്ങള്‍ അറിയാനും രജിസ്റ്റര്‍ ചെയ്യാനും സാധിക്കും.
കുതിര സവാരിയെയും ആരോഗ്യകരമായ ജീവിത ശൈലിയെയും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം കായിക പ്രേമികളെ ഒരുമിപ്പിക്കുന്ന റോയല്‍ സ്റ്റാലിയന്‍സിന്റെ പ്രവര്‍ത്തനങ്ങളില്‍ പുതിയൊരു നാഴികക്കല്ലാണ് ഈ വെബ്സൈറ്റ് ലോഞ്ച്. വെബ്സൈറ്റ്: www.royalstallions.com
