ഐക്ലൗഡ്, ആപ്പിള്‍ പേ സേവനങ്ങള്‍ തടസ്സപ്പെട്ടു; യുഎഇയിലും പ്രശ്നം

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഡ്രോണ്‍ ആക്രമണം തുടരുന്നതായും വ്യോമപ്രതിരോധ സേന പ്രതിരോധ നടപടികള്‍ ശക്തമാക്കിയതായും കുവൈറ്റ് സൈന്യം. കുവൈറ്റ് ജനറല്‍ സ്റ്റാഫ് ഓഫ് ദി ആര്‍മിയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രതികരണം നടത്തിയത്.
വ്യോമപ്രതിരോധ സേന ശത്രുക്കളുടെ ആക്രമണങ്ങളെ പ്രതിരോധിച്ച് നശിപ്പിക്കുന്നതിന്റെ ഭാഗമായാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ സ്ഫോടന ശബ്ദങ്ങള്‍ കേള്‍ക്കുന്നതെന്നും സൈന്യം വ്യക്തമാക്കി. പൊതുജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും ബന്ധപ്പെട്ട അധികാരികള്‍ നല്കുന്ന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്നും സൈന്യം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
അതേ സമയം, ഹോര്‍മുസ് കടലിടുക്കിലെ ഇറാനിയന്‍ ദ്വീപായ ഖഷെമില് അമേരിക്ക തുടര്‍ച്ചയായി ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. ബഹ്റൈനിലെ യു.എസ് റഡാര്‍ സംവിധാനത്തിന് നേരെ ഇറാന് നടത്തിയ ഡ്രോണ്‍ ആക്രമണത്തിന് മറുപടിയായാണ് ആക്രമണം. ഖഷം ദ്വീപില്‍ അഞ്ചോ ആറോ തവണ സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ‘ഇര്‍ന’ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ വാണിജ്യ-പാര്‍പ്പിട മേഖലകള്‍ക്ക് യാതൊരുവിധ നാശനഷ്ടവും സംഭവിച്ചിട്ടില്ലെന്നും ഡെപ്യൂട്ടി ഗവര്‍ണര്‍ അഹ്മദ് നഫിസി വ്യക്തമാക്കി.