ഐക്ലൗഡ്, ആപ്പിള്‍ പേ സേവനങ്ങള്‍ തടസ്സപ്പെട്ടു; യുഎഇയിലും പ്രശ്നം

വാഷിംഗ്ടണ്‍: ഐ ഫോണിന്റെ ഐക്ലൗഡ്, ആപ്പിള്‍ പേ, ആപ്പിള്‍ സപ്പോര്‍ട്ട് എന്നീ സേവനങ്ങള്‍ തടസ്സപ്പെട്ടതിനെ തുടര്‍ന്ന് അമേരിക്കയില്‍ ആയിരക്കണക്കിന് ഉപഭോക്താക്കള്‍ വലഞ്ഞു. സാങ്കേതിക തകരാറുകള്‍ തത്സമയം നിരീക്ഷിക്കുന്ന ഡൗണ്‍ഡിറ്റക്ടര്‍ വെബ്സൈറ്റാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.
ചൊവ്വ രാത്രിയോടെയാണ് സേവനങ്ങളില്‍ വ്യാപക തടസ്സം നേരിട്ടത്. രാത്രി 9.54-ഓടെ 1,793 ഉപഭോക്താക്കള്‍ ഐക്ലൗഡില്‍ തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആപ്പിള്‍ പേയില്‍ 2,146 തകരാറുകള്‍ രേഖപ്പെടുത്തി. ഇതോടൊപ്പം 2,103 ഉപഭോക്താക്കള്‍ ആപ്പിള്‍ സപ്പോര്‍ട്ട് സേവനങ്ങളിലും തടസ്സം നേരിട്ടതായി പരാതിപ്പെട്ടു. യു.എസ് കൂടാതെ യു.എ.ഇയിലും ആപ്പിള്‍ പേ, ഐക്ലൗഡ് എന്നിവയില്‍ തടസ്സങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മൈക്രോസോഫ്റ്റ് സേവനങ്ങള്‍ ആഗോളതലത്തില്‍ തടസ്സപ്പെട്ട് ദിവസങ്ങള്‍ക്കകമാണ് ആപ്പിളിലും പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. നവംബര്‍ 12-ന് ആരംഭിച്ച മൈക്രോസോഫ്റ്റ് തടസ്സം 24 മണിക്കൂറിലധികം നീണ്ടുനില്‍ക്കുകയും 74 രാജ്യങ്ങളെ ബാധിക്കുകയും ചെയ്തിരുന്നു.