യുഎഇയിലെത്തുന്ന ഇന്ത്യന്‍ സന്ദര്‍ശകര്‍ക്ക് UPI ഉപയോഗിച്ചുള്ള ഷോപ്പിങ്ങിന് പ്രത്യേക ഇളവുകളുമായി ലുലു

ദുബൈ: അപകടകരമായ രീതിയില്‍ ഡ്രൈവിംഗ് അഭ്യാസങ്ങള്‍ നടത്തുകയും റീല്‍ ചിത്രീകരിക്കുകയും ചെയ്ത വാഹനം ദുബൈ പോലീസ് പിടിച്ചെടുത്തു. കാര്‍ വിട്ടുനല്‍കുന്നതിന് ഡ്രൈവര്‍ 50,000 ദിര്‍ഹം പിഴയടക്കേണ്ടി വരും.
അശ്രദ്ധമായ ഡ്രൈവിംഗ്, നിര്‍ദ്ദിഷ്ട ലെയ്നുകള്‍ പാലിക്കാതിരിക്കുക, ഹാര്‍ഡ് ഷോള്‍ഡറിലൂടെ മറ്റ് വാഹനങ്ങളെ മറികടക്കുക, മറ്റ് ഡ്രൈവര്‍മാരുടെയും റോഡ് ഉപയോക്താക്കളുടെയും ജീവന് അപകടത്തിലാക്കുന്ന വിധം വാഹനങ്ങള്‍ക്കിടയിലൂടെ വെട്ടിച്ചെടുക്കുക തുടങ്ങിയ ഗുരുതരമായ ഗതാഗത നിയമലംഘനങ്ങളാണ് ഡ്രൈവര്‍ നടത്തിയത്.
സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ട്രാഫിക് വിഭാഗത്തിലെ പ്രത്യേക സംഘം വാഹനം കണ്ടെത്തുകയായിരുന്നുവെന്ന് ദുബൈ പോലീസ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാഫിക് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജുമാ സലേം ബിന്‍ സുവൈദാന്‍ പറഞ്ഞു.



