യുഎഇയിലെത്തുന്ന ഇന്ത്യന്‍ സന്ദര്‍ശകര്‍ക്ക് UPI ഉപയോഗിച്ചുള്ള ഷോപ്പിങ്ങിന് പ്രത്യേക ഇളവുകളുമായി ലുലു

ടെഹ്റാന്: കുഞ്ഞിനു ജന്മം നല്കി ദിവസങ്ങള്‍ക്കുള്ളില്‍ ഇറാനില്‍ പതിനാലുകാരിയെ ഇരുപതുകാരനായ ഭര്‍ത്താവ് മര്‍ദിച്ചു കൊന്നു. തന്റെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതിന്റെ പേരിലാണ് സോഗന്ദ് മൊഷ്തരേകിയെന്ന പെണ്‍കുട്ടി ക്രൂരമായ മര്‍ദനത്തിനിരയായി മരിച്ചത്. കുടുംബപ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഇറാന് ഹ്യൂമന്‍ റൈറ്റ്സ് (ഐഎച്ച്ആര്‍) പറയുന്നു.
കെര്‍മന്‍ പ്രവിശ്യ സ്വദേശിയായ സോഗന്ദ് പ്രസവത്തിനായി ആശുപത്രിയിലേക്കുള്ള യാത്രക്കിടെ ദിവസങ്ങള്‍ക്കുമുന്‍പ് അപകടത്തില്‍പ്പെട്ടിരുന്നു. അപകടത്തില്‍ നിന്നും അതിജീവിച്ച പെണ്‍കുട്ടി പത്ത് ദിവസം മുമ്പ് ഒരു കുഞ്ഞിന് ജന്മം നല്കി. പ്രസവശേഷം കുടുംബത്തെ കാണണമെന്ന് സോഗന്ദ് ആവശ്യപ്പെടുകയായിരുന്നു. വീട്ടുകാരെ കാണണമെന്നാവശ്യപ്പെട്ടതിന്റെ പേരില്‍ സോഗന്ദും ഭര്‍ത്താവും തമ്മില്‍ പലതവണ തര്‍ക്കമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. കുടുംബവുമായി സംസാരിക്കാന്‍ പോലും പെണ്‍കുട്ടിയെ അനുവദിച്ചിരുന്നില്ലെന്നാണ് സൂചന. സംഭവത്തില്‍ പ്രതിയായ 20കാരന് കുറ്റസമ്മതം നടത്തിയതായും ഐഎച്ച്ആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.