യുഎഇയിലെത്തുന്ന ഇന്ത്യന്‍ സന്ദര്‍ശകര്‍ക്ക് UPI ഉപയോഗിച്ചുള്ള ഷോപ്പിങ്ങിന് പ്രത്യേക ഇളവുകളുമായി ലുലു

image credit @jaseel.azeez
അജ്മാന്: യു.എ.ഇ.യിലെ അജ്മാന് തീരത്ത് കടലിനു മുകളില്‍ വായുവില്‍ ഒഴുകിനടക്കുന്ന നിലയില്‍ കൂറ്റന്‍ ചരക്കപ്പലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. കപ്പലിന്റെ അടിഭാഗത്തിനും കടല്വെള്ളത്തിനുമിടയില് വ്യക്തമായ അകലം കാണപ്പെടുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. എന്നാല്‍ ഇത് ഒരു അത്ഭുത പ്രതിഭാസമോ പറക്കുന്ന കപ്പലോ അല്ലെന്നും ‘സുപ്പീരിയര്‍ മിറാഷ്’ (Superior Mirage) എന്നറിയപ്പെടുന്ന സ്വാഭാവിക പ്രതിഭാസം ആണെന്നും വ്യക്തമായിട്ടുണ്ട്.
ഒരു കൂറ്റന്‍ ചരക്കുകപ്പല്‍ നീലാകാശത്തിനും കടലിനും നടുവിലായി വായുവില്‍ പൊന്തിനില്ക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കപ്പലിന്റെ നീളമുള്ള ഡെക്കും വെള്ള നിറത്തിലുള്ള മുകള്‍ഭാഗവും ദൃശ്യങ്ങളില്‍ വ്യക്തമാണ്. കപ്പലിന്റെ അടിഭാഗം കടലില്‍ തൊടാതെ അന്തരീക്ഷത്തില്‍ ഉയര്‍ന്നുനില്‍ക്കുന്നതായാണ് തോന്നിപ്പിക്കുന്നത്. അന്തരീക്ഷത്തിലെ താപനില വ്യതിയാനങ്ങള്‍ മൂലമുണ്ടാകുന്ന പ്രകാശ പ്രതിഭാസമാണ് ‘സുപ്പീരിയര്‍ മിറാഷ്’. കപ്പലുകള്‍ക്ക് പുറമെ തീരദേശങ്ങള്‍, മറ്റ് ദൂരക്കാഴ്ചകള്‍ എന്നിവയെല്ലാം ഈ പ്രതിഭാസം മൂലം രൂപമാറ്റം സംഭവിച്ച രീതിയില്‍ ദൃശ്യമാകാറുണ്ട്.