യുഎഇയിലെത്തുന്ന ഇന്ത്യന്‍ സന്ദര്‍ശകര്‍ക്ക് UPI ഉപയോഗിച്ചുള്ള ഷോപ്പിങ്ങിന് പ്രത്യേക ഇളവുകളുമായി ലുലു

ദുബൈ: യുഎഇയുടെ 55-ാം ദേശീയ ദിനാഘോഷം വിവിധ പരിപാടികളോടെ അല്‍നഹ്ദ സെന്ററില്‍ ആഘോഷിക്കും. ‘പല രാജ്യക്കാര്‍, ഒരു പതാകയ്ക്ക് കീഴില്‍ ഒന്നിച്ച്’ (Many Nationalities. United Under One Flag) എന്ന പ്രമേയത്തിലായിരിക്കും ഡിസംബര്‍ 1ന് ആഘോഷമെന്ന് സെന്റര്‍ അധികൃതര്‍ ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഉപഭോക്താക്കളും ജീവനക്കാരും പങ്കാളികളും പൊതുജനങ്ങളും അണിനിരക്കുന്ന ചടങ്ങില്‍ യുഎഇ പതാക ഉയര്‍ത്തലും, പരമ്പരാഗത എമിറാത്തി കലാപരിപാടികളും, ബഹുസ്വര സാംസ്കാരിക പരിപാടികളും അരങ്ങേറും. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് അല്‍നഹ്ദ സെന്റര്‍ പ്രവര്‍ത്തനങ്ങള്‍ നവീകരിച്ചിട്ടുണ്ട്. താമസിയാതെ വിസ മെഡിക്കല്‍ സേവനങ്ങള്‍ക്ക് ഡ്രൈവ് ഇന്‍ സംവിധാനം ഒരുക്കും. വിസ സ്റ്റാമ്പിംഗ്, ബിസിനസ് ലൈസന്‍സിംഗ്, എമിറേറ്റ്സ് ഐഡി, മെഡിക്കല്‍ ഫിറ്റ്നസ്, ലേബര്‍ സേവനങ്ങള്‍, ഇജാരി, ദുബൈ കോര്‍ട്ട് നോട്ടറി സേവനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സമഗ്ര സര്‍ക്കാര്‍ സേവനങ്ങള്‍ അല്‍ നഹ്ദ സെന്റര്‍ ഒരൊറ്റ മേല്‍ക്കൂരയ്ക്ക് കീഴില്‍ നല്കുന്നു. എമിറേറ്റ്സ് ഗള്‍ഫ് ഗ്രൂപ്പിന്റെ ഭാഗമായ എമിറേറ്റ്സ് ഗള്‍ഫ് ഫെസിലിറ്റീസ് മാനേജ്മെന്റ് സര്‍വീസസ് എല്‍എല്‍സിയാണ് ദുബൈ ഹെല്‍ത്തിന് വേണ്ടി മെഡിക്കല്‍ ഫിറ്റ്നസ്, ഒക്യുപേഷണല്‍ ഹെല്‍ത്ത് സേവനങ്ങള്‍ നല്‍കുന്നത്.