യുഎഇയിലെത്തുന്ന ഇന്ത്യന്‍ സന്ദര്‍ശകര്‍ക്ക് UPI ഉപയോഗിച്ചുള്ള ഷോപ്പിങ്ങിന് പ്രത്യേക ഇളവുകളുമായി ലുലു

ജെറുസലേം: ഇസ്രയേലില്‍ യാഷര്‍ പാര്‍ട്ടി അധ്യക്ഷന്‍ ഗാഡി ഐസന്‍കോട്ടും ബെഞ്ചമിന്‍ നെതന്യാഹുവും പ്രധാനമന്ത്രി പദം പങ്കിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പുതിയ ധാരണ പ്രാബല്യത്തില്‍ വരികയാണെങ്കില്‍ സര്‍ക്കാര്‍ അധികാരത്തില്‍ എത്തുന്നതിന്റെ ആദ്യ പകുതിയില്‍ ഐസന്‍കോട്ട് പ്രധാനമന്ത്രിയാകും. രണ്ടാം ഘട്ടത്തില്‍ നെതന്യാഹു പ്രധാനമന്ത്രി പദം ഏറ്റെടുക്കും.
120 അംഗ നെസ്സറ്റില്‍ ഭൂരിപക്ഷമായ 61 സീറ്റുകള്‍ തികയ്ക്കാന്‍ അറബ് പാര്‍ട്ടികളുടെ പിന്തുണ ലഭിക്കാനുള്ള ചര്‍ച്ചകളും പുരോഗമിക്കുന്നതായി ദി ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു. ഐസന്കോട്ടുമായി അധികാരം പങ്കിടുന്ന കരാറില്‍ ഏര്‍പ്പെടാനുള്ള സന്നദ്ധത അറിയിക്കാന്‍ നെതന്യാഹു തയ്യാറെടുക്കുകയാണെന്നാണ് മറ്റു ചില റിപ്പോര്‍ട്ടുകള്‍. ധാരണപ്രകാരം രണ്ടാമത്തെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിക്കാന്‍ നെതന്യാഹു തയ്യാറാണ്. കരാറിന്റെ നിബന്ധനകളെക്കുറിച്ച് ലികുഡ് പാര്‍ട്ടിയില്‍ ഭിന്നത തുടരുന്നതിനാല്‍, ഈ വാഗ്ദാനം അനൗദ്യോഗിക ചാനലുകള്‍ വഴി കൈമാറാനാണ് സാധ്യത.
നെതന്യാഹുവിന്റെ വാഗ്ദാനത്തില്‍ ഐസന്‍കോട്ട് പൂര്‍ണമായും തൃപ്തനല്ലെന്നും, അദ്ദേഹം ഡിസംബര്‍ ആറിലെ സമയപരിധിക്ക് മുന്‍പ് സ്വന്ത നിലയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോകുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.