പേരാമ്പ്രയിലെ വീട്ടമ്മയുടെ ആത്മഹത്യ: ജപ്തി നടപടികള്‍ നിര്‍ത്തിവെക്കും; വായ്പ എഴുതിത്തള്ളാന്‍ ആവശ്യപ്പെടും

മനാമ: ഹൂതികളുടെ അക്രമണ സാധ്യതയും യുഎസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും കേന്ദ്രങ്ങളെയും ഇറാന് ലക്ഷ്യമിടുന്നുവെന്ന റിപ്പോര്‍ട്ടുകളുടെയും പശ്ചാത്തലത്തില്‍ ബഹ്റൈനിലെ അമേരിക്കന്‍ പൗരന്മാര്ക്ക് ജാഗ്രതാ നിര്‍ദേശം നല്കി യുഎസ് എംബസി. നവംബര്‍ 15-ന് പുറപ്പെടുവിച്ച സുരക്ഷാ മുന്നറിയിപ്പിലാണ് എംബസി പൗരന്മാരോട് അതീവ ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടത്.
സുരക്ഷാ മുന്നറിയിപ്പുകള്‍, വിമാന സര്‍വീസുകള്‍ റദ്ദാക്കല്‍, വ്യോമപാത അടയ്ക്കല്‍, യാത്രാ തടസ്സങ്ങള്‍ എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ അമേരിക്കന്‍ പൗരന്മാര് മുന്‍കൂട്ടി തയാറെടുപ്പുകള്‍ നടത്തണമെന്ന് മനാമയിലെ യുഎസ് എംബസി മുന്നറിയിപ്പ് നല്കി. മുന്‍പ് സൗദി അറേബ്യക്ക് നേരെ ഹൂതികള്‍ നടത്തിയ ആക്രമണങ്ങളില്‍ വിമാനത്താവളങ്ങള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയും സിവിലിയന്മാര് കൊല്ലപ്പെടുകയും യാത്രാ തടസ്സങ്ങള്‍ നേരിടുകയും ചെയ്തിട്ടുണ്ടെന്ന് എംബസി ചൂണ്ടിക്കാട്ടി. നിലവിലെ സാഹചര്യം പെട്ടെന്ന് വഷളാകാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. മിഡില്‍ ഈസ്റ്റിലേക്ക് യാത്ര ചെയ്യുന്നവരും അവിടെ നിന്ന് മടങ്ങുന്നവരും എയര്‍പോര്‍ട്ട്, എയര്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും അടിയന്തര സാഹചര്യങ്ങള്‍ നേരിടാനുള്ള മുന്‍കൂട്ടി തയാറാക്കിയ പ്ലാനുകള്‍ കരുതാനും നിര്‍ദേശമുണ്ട്.
യാത്രക്കാര്‍ അവരുടെ വിമാന സമയ വിവരങ്ങള്‍, ബന്ധപ്പെട്ട എയര്‍ലൈനുകളില്‍ നിന്നോ ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ ഫ്ലൈറ്റ് ട്രാക്കര്‍ വഴിയോ നേരിട്ട് പരിശോധിക്കണമെന്ന് എംബസി നിര്‍ദേശിച്ചു.