രാജ്യം അസാധാരണ സംഭവങ്ങളെ അതിജീവിക്കാന്‍ ശേഷി കൈവരിച്ചതായി ഖത്തര്‍ അമീര്‍

ഷാര്‍ജ: 45-മത് ഷാര്‍ജ രാജ്യാന്തര രാജ്യാന്തര പുസ്തകമേളയില്‍ കേരള മുഖ്യമന്ത്രി വി.ഡി സതീശന് അതിഥിയായി പങ്കെടുക്കും. ‘മെയ്ഡ് ഓഫ് സ്റ്റോറീസ്’ എന്ന ശീര്‍ഷകത്തില്‍ നവംബര്‍ 4 മുതല്‍ 15 വരെ ഷാര്‍ജ എക്സ്പോ സെന്ററിലാണ് മേള നടക്കുക. ഇന്ത്യയില്‍ നിന്നും ഒരു സംസ്ഥാന മുഖ്യമന്ത്രി ആദ്യമായാണ് ഷാര്‍ജ ബുക്ക് അതോറിറ്റിയുടെ അതിഥിയായി മേളയില്‍ പങ്കെടുക്കുന്നത്. ആഴത്തിലുള്ള വായനയും എഴുത്തുമുള്ള വിഡി സതീശന് എല്ലാ വര്‍ഷവും ഷാര്‍ജ പുസ്തകമേളയില്‍ പങ്കെടുക്കാറുണ്ട്. ഇത്തവണ അതിഥിയായി പങ്കെടുക്കുന്നത് കേരളത്തിലെ പ്രവാസികള്‍ക്ക് ഏറെ അഭിമാനിക്കാന്‍ വകയുണ്ട്. ഇന്ന് ഷാര്‍ജ ബുക്ക് അതോറിറ്റി ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ബുക്ക് അതോറിറ്റി അധികൃതര്‍ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും മേളയില്‍ പങ്കെടുക്കും.



