‘ഇമാറാത്ത് എന്നും ഖൈറാണ്’ സംഗീതോപഹാരവുമായി ഇഖ്ബാല്‍ മടക്കര

ദുബൈ: അബുദാബിയിലേക്ക് പോകുന്ന പ്രധാന റോഡുകളില്‍ വെള്ളിയാഴ്ച തുടര്‍ച്ചയായുണ്ടായ വാഹനാപകടങ്ങളെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടതായും വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും ദുബൈ പോലീസ് മുന്നറിയിപ്പ് നല്കി.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.44-ഓടെ ശൈഖ് സായിദ് റോഡില്‍ അബുദാബി ദിശയിലാണ് ഏറ്റവും ഒടുവിലത്തെ അപകടം റിപ്പോര്‍ട്ട് ചെയ്തതെന്ന് ദുബൈ പോലീസ് സോഷ്യല്‍ മീഡിയയിലൂടെ പുറപ്പെടുവിച്ച ട്രാഫിക് അഡൈ്വസറിയില്‍ വ്യക്തമാക്കി. അപകടം നടന്ന മേഖലയിലൂടെ കടന്നുപോകുമ്പോള്‍ വേഗത കുറയ്ക്കാനും പ്രത്യേക ശ്രദ്ധ പുലര്‍ത്താനും വാഹനമോടിക്കുന്നവരോട് പോലീസ് ആവശ്യപ്പെട്ടു. വെള്ളിയാഴ്ച രാവിലെ തിരക്കേറിയ സമയത്തും രണ്ട് അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ലെയ്ന്‍ മാറുമ്പോള്‍ കൃത്യമായി ഇന്‍ഡിക്കേറ്ററുകള്‍ ഉപയോഗിക്കണമെന്ന് ദുബൈ പോലീസ് ഡ്രൈവര്‍മാരെ ഓര്‍മ്മിപ്പിച്ചു. പെട്ടെന്നുള്ള ലെയ്ന്‍ മാറ്റങ്ങള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാനും മറ്റ് ഡ്രൈവര്‍മാര്‍ക്ക് കൃത്യമായ സൂചന നല്‍കാനും ഇത് അത്യാവശ്യമാണ്.
ഡ്രൈവര്‍മാര്‍ക്കുള്ള പ്രധാന നിര്‍ദ്ദേശങ്ങള്‍
.അപകട സ്ഥലങ്ങള്‍ക്ക് സമീപമെത്തുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക.
.ലെയ്ന്‍ മാറുന്നതിന് മുന്‍പ് നിര്‍ബന്ധമായും ഇന്‍ഡിക്കേറ്റര്‍ ഉപയോഗിക്കുക.
.പെട്ടെന്ന് ലെയ്ന്‍ മാറുന്നതും അപകടകരമായ അഭ്യാസങ്ങളും ഒഴിവാക്കുക.
.മുന്പിലെ വാഹനങ്ങളുമായി സുരക്ഷിതമായ അകലം പാലിക്കുക.
അബുദാബി ദിശയിലേക്ക് യാത്ര ചെയ്യുന്നവര്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് യാത്ര തിരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും പോലീസിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.