റൊണാള്‍ഡോയുടെ കേരള ശൈലിയിലുള്ള എഐ വിവാഹ വീഡിയോ വൈറല്‍

വാഷിംഗ്ടണ്‍: ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയും ഇറാനും തമ്മിലുള്ള കടുത്ത ഭിന്നത തുടരുന്നു. അതേസമയം ഒമാന്‍, ഖത്തര്‍, പാകിസ്ഥാന് തുടങ്ങിയ രാജ്യങ്ങള്‍ ചര്‍ച്ചകളിലൂടെ കപ്പല്‍ഗതാഗതം പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുകയാണ്. അതിനിടെ, ഹോര്‍മുസ് കടലിടുക്കിന്റെ പൂര്‍ണ നിയന്ത്രണം യുഎസിനാണെന്ന് ട്രംപ് അവകാശപ്പെട്ടു. ഇറാനുമായുള്ള സാഹചര്യം നന്നായി മുന്നോട്ടുപോകുന്നതായും ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും യുഎസ് സേനയുടെ നിയന്ത്രണത്തിലാണെന്നുമാണ് ട്രംപിന്റെ അവകാശവാദം. ജോയിന്റ് ബേസ് ആന്‍ഡ്രൂസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പനാമയുടെ പതാകയുള്ള ഒരു ചരക്കുകപ്പലിനെതിരെ യുഎസ് സേന ആക്രമണം നടത്തി. ഇറാനിയന്‍ തുറമുഖത്തേക്ക് പോകാന്‍ ശ്രമിച്ച കപ്പല്‍ മുന്നറിയിപ്പുകള്‍ അവഗണിച്ചതിനെ തുടര്‍ന്ന്, അതിന്റെ സ്റ്റിയറിംഗ് സംവിധാനത്തിലേക്ക് രണ്ട് ഹെല്‍ഫയര്‍ മിസൈലുകള്‍ പ്രയോഗിച്ച് കപ്പലിനെ പ്രവര്‍ത്തനരഹിതമാക്കിയതായി യുഎസ് അറിയിച്ചു. ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാന്‍ ഇറാന് ചില വ്യവസ്ഥകള്‍ മുന്നോട്ടുവച്ചു. അമേരിക്കന്‍ യുദ്ധവും ഉപരോധവും പൂര്‍ണമായി അവസാനിപ്പിക്കുക, മരവിപ്പിച്ച ഇറാനിയന്‍ ആസ്തികള്‍ വിട്ടുനല്‍കുക, മേഖലയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍. ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി മൊഹ്സെന്‍ റെസായി എല്ലാ വ്യവസ്ഥകളും അംഗീകരിക്കുന്നതുവരെ ഹോര്‍മുസ് കടലിടുക്ക് അടച്ചുതന്നെ തുടരുമെന്ന് വ്യക്തമാക്കി.
ചെങ്കടലില്‍ സൗദിയുടെ ചരക്കുകപ്പലിന് നേരെ ആക്രമണം നടത്തിയതായി ഹൂതികള്‍ അവകാശപ്പെട്ടു. സൈനിക ഉപകരണങ്ങളുമായി സഞ്ചരിച്ചിരുന്ന സൗദി കപ്പലാണ് ലക്ഷ്യമിട്ടതെന്ന് ഹൂതികളുടെ സബാ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ഹോര്‍മുസ് വഴി കപ്പല്‍ഗതാഗതം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഒമാനും ഇറാനും തമ്മിലുള്ള ചര്‍ച്ചകളില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് ഖത്തര്‍ അറിയിച്ചു.
സുഹൈല്‍ വരും; ചൂട് പോവും; ശരത് കാലം കാത്ത് യുഎഇ