റൊണാള്‍ഡോയുടെ കേരള ശൈലിയിലുള്ള എഐ വിവാഹ വീഡിയോ വൈറല്‍

പോര്‍ച്ചുഗീസ് ഫുട്ബോള്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ദീര്‍ഘകാല പങ്കാളിയായ ജോര്‍ജിന റോഡ്രിഗസും വിവാഹിതരായി.
റൊണാള്‍ഡോ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ വിവാഹ മോതിരങ്ങളണിഞ്ഞ ഇരുവരുടെയും കൈകളുടെ ചിത്രം പങ്കുവെച്ചാണ് വിവാഹവാര്‍ത്ത അറിയിച്ചത്. ചിത്രത്തിനൊപ്പം ‘C ?? G’ എന്ന കുറിപ്പും നല്കി. റൊണാള്‍ഡോയ്ക്ക് 41 വയസ്സും ജോര്‍ജിനയ്ക്ക് 32 വയസ്സുമാണ്. വിവാഹച്ചടങ്ങ് പോര്‍ച്ചുഗലിലെ ലിസ്ബണിന് സമീപമുള്ള തീരദേശ നഗരമായ കാസ്കെയ്സില്‍ നടന്നു. ഇരുവരുടെയും അഞ്ച് മക്കളും വിവാഹച്ചടങ്ങില്‍ പങ്കെടുത്തു.
ജോര്‍ജിന വിവാഹനിശ്ചയം പ്രഖ്യാപിച്ച് കൃത്യം ഒരു വര്‍ഷത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. പോര്‍ച്ചുഗലിനായി ലോകകപ്പില്‍ കളിച്ച റൊണാള്‍ഡോ ഇപ്പോള്‍ സൗദി അറേബ്യന്‍ ക്ലബ്ബായ അല്നസ്റിനുവേണ്ടിയാണ് കളിക്കുന്നത്. മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്, യുവന്റസ് താരമായ റൊണാള്‍ഡോ ലോകത്തിലെ മികച്ച താരത്തിനുള്ള ബാലണ്‍ ഡി’ഓര് പുരസ്കാരം അഞ്ച് തവണ നേടിയിട്ടുണ്ട്.
സുഹൈല്‍ വരും; ചൂട് പോവും; ശരത് കാലം കാത്ത് യുഎഇ