റൊണാള്‍ഡോയുടെ കേരള ശൈലിയിലുള്ള എഐ വിവാഹ വീഡിയോ വൈറല്‍

യെമന്‍: ബാബ് അല്‍മന്ദബ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെയുണ്ടായ ഹൂതി ആക്രമണത്തില്‍ നാല് ജീവനക്കാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.
ഹൂതി വിമതര്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് പാകിസ്ഥാന് പൗരന്മാര് കൊല്ലപ്പെട്ടതായി പാകിസ്ഥാന് വിദേശകാര്യ മന്ത്രി ഇഷാഖ് ദാര്‍ ആണ് അറിയിച്ചത്. ‘മൂന്ന് പാകിസ്ഥാന് പൗരന്മാര്ക്ക് ജീവന് നഷ്ടപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റു,’ എന്ന് ഇഷാഖ് ദാര്‍ എക്സില്‍ കുറിച്ചു. കഴിഞ്ഞ ദിവസം യെമന്‍ തീരത്തിന് സമീപം ഹൂതികളുടെ ആക്രമണത്തില്‍ ഒരു കപ്പലിലുണ്ടായിരുന്ന ആറ് പേര് കൊല്ലപ്പെട്ടതായി യെമന്‍ കോസ്റ്റ് ഗാര്‍ഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പാകിസ്ഥാന്റെ പ്രതികരണം. സൈനികേതര വാണിജ്യ കപ്പലിന് നേരെ നടത്തിയ ആക്രമണത്തെ പാകിസ്ഥാന് ശക്തമായി അപലപിച്ചു.
ഇത്തരം ആക്രമണങ്ങള്‍ നിരപരാധികളുടെ ജീവന് അപകടത്തിലാക്കുന്നതും അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനവും കൂടാതെ നാവിഗേഷന്‍ സ്വാതന്ത്ര്യത്തിനും സമുദ്രസുരക്ഷയ്ക്കും ചെങ്കടലിലെ വാണിജ്യ കപ്പലുകളുടെ സുരക്ഷയ്ക്കും ഗുരുതരമായ ഭീഷണിയാണെന്നും ഇഷാഖ് ദാര്‍ പറഞ്ഞു.
സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങളും ആക്രമണത്തിന്റെ സാഹചര്യങ്ങളും മനസ്സിലാക്കുന്നതിനായി സൗദി അറേബ്യയിലെ ബന്ധപ്പെട്ട അധികാരികളുമായും അന്താരാഷ്ട്ര സമൂഹം അംഗീകരിച്ച യെമന്‍ സര്‍ക്കാരുമായും പാകിസ്ഥാന് ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
സുഹൈല്‍ വരും; ചൂട് പോവും; ശരത് കാലം കാത്ത് യുഎഇ