റൊണാള്‍ഡോയുടെ കേരള ശൈലിയിലുള്ള എഐ വിവാഹ വീഡിയോ വൈറല്‍

തിരുവനന്തപുരം: പ്രവാസി മലയാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് മുഖാന്തിരം നടപ്പാക്കുന്ന ‘നോര്‍ക്ക കെയര്‍ പ്ലസ് ‘ സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകാന്‍ പ്രവാസികള്‍ക്ക് ആഗസ്റ്റ് 18 മുതല്‍ സെപ്തംബര്‍ 18 വരെ അവസരം. പുതിയ എന്റോള്‍മെന്റ് ഘട്ടത്തിന്റെ ഉദ്ഘാടനം ആഗസ്റ്റ് 18ന് മുഖ്യമന്ത്രി വി.ഡി സതീശന് ചേംബറില്‍ വച്ച് നിര്‍വഹിക്കും. കേരളത്തിനു പുറത്ത് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലുമുളള പ്രവാസി കേരളീയര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി നോര്‍ക്ക റൂട്ട്സ് നടപ്പാക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതികളാണ് നോര്‍ക്ക കെയറും നോര്‍ക്ക കെയര്‍ പ്ലസും. രാജ്യത്ത് ആദ്യമായാണ് പ്രവാസികളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി ഒരു സംസ്ഥാന സര്‍ക്കാര്‍ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ നടപ്പിലാക്കുന്നതെന്ന് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ നോര്‍ക്കാ റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ രാജേഷ് മാധവന് അറിയിച്ചു.
2026 മാര്‍ച്ച് മാസത്തിലാണ് നോര്‍ക്ക കെയര്‍ പ്ലസ് ആരംഭിച്ചത്. ഏപ്രില്‍ 12 വരെ നടന്ന എന്റോള്‍മെന്റിലൂടെ 32,000 പ്രവാസി കുടുംബങ്ങള്‍ അംഗങ്ങളായി. 5 ലക്ഷം, 10 ലക്ഷം, 15 ലക്ഷം, 20 ലക്ഷം, 25 ലക്ഷം, 50 ലക്ഷം, 1 കോടി രൂപ എന്നിങ്ങനെയുള്ള 7 വിവിധ സ്ലാബുകളില്‍ പദ്ധതി ലഭ്യമാണ്. പോളിസികളില്‍ ഉടമയുടെയോ പങ്കാളിയുടെയോ 80 വയസ്സുവരെയുള്ള മാതാപിതാക്കളെയും ഉള്‍പ്പെടുത്താം. നിലവില്‍ നോര്‍ക്ക കെയറില്‍ ഉള്ളവര്‍ക്കും നോര്‍ക്ക കെയര്‍ പ്ലസില്‍ (10 ലക്ഷമോ അതിന് മുകളിലോ) ചേരാനാകും. 10 ലക്ഷം മുതല്‍ 1 കോടി രൂപ വരെയുള്ള പോളിസികളില്‍ സമാന തുക ഗ്രൂപ്പ് പേഴ്സണല്‍ ആക്സിഡന്റ് പരിരക്ഷയായി ഐ.ഡി കാര്‍ഡ് ഉടമയ്ക്ക് ലഭിക്കും. നോര്‍ക്ക പ്രവാസി ഐ.ഡി, വിദേശത്തുള്ള വിദ്യാര്‍ഥികള്‍ക്കായുള്ള സ്റ്റുഡന്റ് ഐ.ഡി, എന്‍.ആര്.കെ ഐ.ഡി കാര്‍ഡുള്ള പ്രവാസി കേരളീയര്‍ക്കാണ് പദ്ധതിയില്‍ എന്റോള്‍ ചെയ്യാനാകുക.
5 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്സണല്‍ ആക്സിഡന്റ് പരിരക്ഷയുമാണ് നോര്‍ക്ക കെയര്‍ നല്‍കുന്നത്. 2025 സെപ്റ്റംബര്‍ 22 മുതല്‍ നവംബര്‍ 30 വരെ സംഘടിപ്പിച്ച ആദ്യഘട്ട എന്റോള്‍മെന്റില്‍ 136 രാജ്യങ്ങളില്‍ നിന്നായി 1,32,034 പ്രവാസി കുടുംബങ്ങള്‍ എന്റോള്‍ ചെയ്തു. ഇതുവഴി ഏകദേശം അഞ്ച് ലക്ഷത്തോളം കുടുംബാംഗങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്നു. പ്രൈമറി മെമ്പറായ നോര്‍ക്ക ഐ.ഡി കാര്‍ഡ് ഉടമയ്ക്ക് മാത്രമാണ് ഗ്രൂപ്പ് പേഴ്സണല്‍ ആക്സിഡന്റ് പരിരക്ഷ ലഭിക്കുക. പൊതുമേഖലാ സ്ഥാപനമായ ന്യൂ ഇന്ത്യ അഷുറന്‍സ് കമ്പനിയുമായി സഹകരിച്ച്, കേരളത്തിലെ 618 ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 24,000ത്തോളം ആശുപത്രികള്‍ വഴി പദ്ധതി പ്രകാരം ക്യാഷ്ലെസ് ചികിത്സ ഉറപ്പാക്കുന്നു.
2026 ജൂലൈ 31 വരെയുള്ള കണക്കുകള്‍ പ്രകാരം നോര്‍ക്ക കെയര്‍, നോര്‍ക്ക കെയര്‍ പ്ലസ് പദ്ധതികളിലൂടെ 31,660 ക്ലെയിമുകളിലായി 227 കോടി രൂപയിലധികം ധനസഹായം നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന്റെ നോര്‍ക്ക വകുപ്പിന് കീഴിലുള്ള ഫീല്‍ഡ് ഏജന്‍സിയായി 2002ല്‍ സ്ഥാപിതമായ നോര്‍ക്ക റൂട്ട്സ്, പ്രവാസി മലയാളികള്‍ക്കുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിനൊപ്പം നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസം സുഗമമാക്കുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമുള്ള നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിച്ചു വരുന്നതായും അദ്ദേഹം വ്യക്തമാക്കി. നോര്‍ക്കാ റൂട്ട്സ് ജനറല്‍ മാനേജര്‍ പ്രകാശ് പി ജോസഫ്, സെക്ഷന്‍ ഓഫീസര്‍ രമണി കെ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
സുഹൈല്‍ വരും; ചൂട് പോവും; ശരത് കാലം കാത്ത് യുഎഇ