‘കള്ളന് വിജയന്’ തലക്കെട്ട്: ദേശാഭിമാനി വാരാന്തപ്പതിപ്പ് എഡിറ്റര്‍ കെ.ആര് അജയനെ മാറ്റി

ടെഹ്റാന്: അമേരിക്ക തുടര്‍ച്ചയായ പത്താം രാത്രിയും ഇറാനില്‍ വ്യോമാക്രമണം നടത്തി. സിറിക്, ബന്ദര്‍ അബ്ബാസ്, ഖെഷം ദ്വീപ്, ചാബഹാര്‍, കൊണാരക് എന്നിവിടങ്ങള്‍ക്ക് സമീപം സ്ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇറാന് ഗള്‍ഫ് മേഖലയിലുടനീളം തിരിച്ചടികള്‍ തുടരുകയാണെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് അറിയിച്ചു. കഴിഞ്ഞ ഏതാനും മണിക്കൂറുകള്‍ക്കിടെ ബഹ്റൈനിലെയും കുവൈത്തിലെയും അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടതെന്ന് അവര്‍ അവകാശപ്പെട്ടു. കൂടാതെ ഹോര്‍മുസ് കടലിടുക്കിലെ രണ്ട് എണ്ണക്കപ്പലുകളില്‍ വന്‍ തീപിടിത്തമുണ്ടായതായും ഇറാന് അറിയിച്ചു.
അമേരിക്കന്‍ സൈനികരുടെ മരണത്തിന് ഇറാന് പലമടങ്ങ് വലിയ വില നല്‍കേണ്ടിവരുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്കി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കുറഞ്ഞത് മൂന്ന് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, ഇറാന് അനുകൂല ഹൂത്തി വിമതര്‍ യെമനില്‍ നിന്ന് സൗദി അറേബ്യയ്ക്കെതിരെ സമുദ്ര ഉപരോധം പ്രഖ്യാപിച്ചു. ഇതോടെ ആഗോള ഊര്‍ജവിതരണത്തെയും എണ്ണക്കയറ്റുമതിയെയും കൂടുതല്‍ ബാധിക്കുമെന്ന് അവര്‍ ഭീഷണിപ്പെടുത്തി.