സംഘര്‍ഷം നിര്‍ത്തി ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് അറബ് ലീഗ്

തിരുവനന്തപുരം: ആശുപത്രിക്കകത്ത് ബാനറും കൊടിയും നാട്ടി ഭക്ഷണ വിതരണം നടത്തുന്നത് ശരിയല്ലെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരന്. ഡിവൈഎഫ്ഐ എന്നല്ല, യൂത്ത് കോണ്ഗ്രസിന്റെയൊ സേവാഭാരതിയുടെയൊ രാഷ്ട്രീയ പ്രവര്‍ത്തനം ആശുപത്രിക്കുള്ളില്‍ അനുവദിക്കില്ല. ആശുപത്രികളിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് സര്‍ക്കാരാണെന്നും മന്ത്രി പറഞ്ഞു. ഭക്ഷണം കൊടുക്കാം, പക്ഷെ അകത്ത് അനുവദിക്കില്ല, പുറത്ത് ആയിക്കോട്ടെ. ഒരു രാഷ്ട്രീയ പാര്‍ട്ടികളെയും ആശുപത്രി വളപ്പില്‍ പ്രവേശിപ്പിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. രാഷ്ട്രീയ പാര്‍ട്ടികളുടെ പേരിലല്ല ആശുപത്രിക്കകത്ത് സഹായങ്ങള്‍ നല്‍കേണ്ടത്. ഭക്ഷണം കൊടുക്കുവാണെങ്കില് പാര്‍ട്ടിയുടെ പേരും കൊടിയും വെച്ചിട്ടല്ല നല്‍കേണ്ടത്. അത് തെറ്റാണെന്നും മന്ത്രി പറഞ്ഞു. ഇത് സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ തയ്യാറാക്കുന്ന കമ്മ്യൂണിറ്റി കിച്ചനിലേക്ക് സാധനങ്ങള്‍ നല്‍കാമല്ലോയെന്നും വലത് കൈ ചെയ്യുന്നത് ഇടത് കൈ അറിയാന്‍ പാടില്ലെന്നുമാണെന്ന് മന്ത്രി കെ മുരളീധരന് പറഞ്ഞു. ലക്ഷങ്ങള്‍ മുടക്കി മെഡിക്കല്‍ സര്‍വീസസ് കോര്പ്പറേഷന്, ടെന്നീസ് ക്ലബ് അംഗത്വം എടുത്തതില്‍ അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. വകുപ്പിന് അത്തരം ഒരു അംഗത്വം ആവശ്യമില്ല. കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.