സിഎന്‍എന്‍ അടക്കമുള്ള മാധ്യമങ്ങള്‍ക്ക് വൈറ്റ്ഹൗസ് വിലക്ക്; ട്രംപിന്റെ നീക്കത്തിനെതിരെ അമേരിക്കന്‍ മാധ്യമങ്ങള്‍

വലിയ വ്യാപാര പങ്കാളി ചൈന; സ്വര്‍ണം ഒന്നാം സ്ഥാനത്ത്
ദുബൈ: 2026ന്റെ ആദ്യ പകുതിയില്‍ യുഎഇയുടെ എണ്ണയേതര വിദേശ വ്യാപാരം 1.937 ട്രില്യണ്‍ ദിര്‍ഹത്തിലെത്തി; ചരിത്രത്തിലെ മികച്ച നേട്ടമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം. ഇത് കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 13.1 ശതമാനം വര്‍ധനയാണ്. ഈ നേട്ടം എല്ലാ മാനദണ്ഡങ്ങളിലും അസാധാരണമാണെന്നും രാജ്യത്തിന്റെ സാമ്പത്തിക ശക്തിയുടെയും ആഗോള വിശ്വാസത്തിന്റെയും തെളിവാണെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. എണ്ണയേതര കയറ്റുമതി 452.8 ബില്യണ്‍ ദിര്‍ഹത്തിലെത്തി പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു. ഒരു വര്‍ഷത്തിനിടെ ഇത് ഏകദേശം 24 ശതമാനം വര്‍ധിച്ചു. യുഎഇയുടെ ആകെ എണ്ണയേതര വിദേശ വ്യാപാരത്തില്‍ കയറ്റുമതിയുടെ വിഹിതവും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഉയര്‍ന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഉല്‍പ്പാദനം, കയറ്റുമതി, മൂല്യവര്‍ധിത വ്യവസായങ്ങള്‍ എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്കുന്ന സമ്പദ്വ്യവസ്ഥയിലേക്കുള്ള മാറ്റത്തിന്റെ സൂചനയാണിതെന്ന് വിലയിരുത്തുന്നു.
രാജ്യത്തിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന തുടര്‍ന്നു. സ്വിറ്റ്സര്‍ലന്‍ഡും ഇന്ത്യയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലായിരുന്നു. ഈജിപ്ത്, ഒമാന്‍, ഹോങ്കോങ് എന്നിവയുമായുള്ള വ്യാപാരവും ശ്രദ്ധേയമായ വളര്‍ച്ച രേഖപ്പെടുത്തി. യുഎഇ ഒപ്പുവെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറുകള്‍ (CEPA) വ്യാപാര വളര്‍ച്ചയ്ക്ക് പ്രധാന പിന്തുണയായി. ഇത്തരം കരാറുകള്‍ നിലവിലുള്ള രാജ്യങ്ങളുമായുള്ള എണ്ണയേതര വ്യാപാരം 304.3 ബില്യണ്‍ ദിര്‍ഹത്തിലെത്തി. വ്യാപാര വസ്തുക്കളില്‍ സ്വര്‍ണമാണ് ഒന്നാം സ്ഥാനത്ത്. തുടര്‍ന്ന് ടെലികോം ഉപകരണങ്ങള്‍, സ്വര്‍ണാഭരണങ്ങള്‍, വാഹനങ്ങള്‍, വജ്രങ്ങള്‍ എന്നിവയാണ് പ്രധാന ഇനങ്ങള്‍. ഈ അഞ്ച് മേഖലകളും രാജ്യത്തിന്റെ എണ്ണയേതര വ്യാപാരത്തില്‍ നിര്‍ണായക പങ്കുവഹിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു.