ഹൂതി ആക്രമണം: സൗദി കപ്പലുകൾക്ക് നേരെ ആക്രമണം; ഇറാനെതിരെ കടുത്ത മുന്നറിയിപ്പുമായി ട്രംപ്

ന്യൂഡല്‍ഹി: വിദ്യാര്‍ഥികളുടെ പ്രതിഷേധത്തിനിടെ ഡല്‍ഹി പൊലീസ് പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചെന്ന ആരോപണത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാക്കെതിരെ പ്രതിപക്ഷം പാര്‍ലമെന്റില്‍ ശക്തമായ പ്രതിഷേധത്തിന് വഴിയൊരുക്കി. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഇരുസഭകളും 12 മണിവരെ നിര്‍ത്തിവെച്ചു. പോലീസ് തെരുവില്‍ തല്ലിയതും വെടിവെച്ചതുമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യപ്പെട്ടത്. ജൂലൈ 20ന് നടന്ന ‘Sansad Chalo’ മാര്‍ച്ചിനിടെയുണ്ടായ പൊലീസ് നടപടിയെക്കുറിച്ച് കോണ്‍ഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി അമിത് ഷായോട് വിശദീകരണം ആവശ്യപ്പെട്ടു.
പ്രതിഷേധക്കാര്‍ക്കെതിരെ പെല്ലറ്റ് ഗണ്‍ പോലുള്ള ആയുധങ്ങള്‍ ഉപയോഗിക്കാന്‍ ആരാണ് അനുമതി നല്‍കിയതെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. സംഭവത്തില്‍ ഉത്തരവാദിത്തം നിശ്ചയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി.
അതേസമയം, പരീക്ഷാ പേപ്പര്‍ ചോര്‍ച്ച തടയുന്നതിനുള്ള കര്‍ശന വ്യവസ്ഥകള്‍ ഉള്‍പ്പെടുന്ന ബില്‍ സര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിച്ചേക്കും. വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ നടപടികള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിയമനിര്‍മാണവുമായി മുന്നോട്ടുപോകുന്നത്. പെല്ലറ്റ് ഗണ്‍ ഉപയോഗം സംബന്ധിച്ച ആരോപണവും പേപ്പര്‍ ചോര്‍ച്ച വിരുദ്ധ ബില്ലും ചേര്‍ന്ന് പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിന്റെ തുടക്കത്തില്‍ തന്നെ സര്‍ക്കാരും പ്രതിപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടല്‍ ശക്തമാകാന്‍ സാധ്യതയുണ്ട്.
പെല്ലറ്റ് ഗണ്ണില്‍ നിന്നും ഏഴ് റൗണ്ട് വെടിയുതിര്‍ത്തതായി അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ട്. ഇതില്‍ അഞ്ച് റണ്ട് വിദ്യാര്‍ത്ഥികളുടെ ശരീരത്തില്‍ ഏറ്റു. സമരത്തിനിടെ റാപ്പിഡ് ആക്ഷന്‍ ഫോഴ്സിലെ ഉദ്യോഗസ്ഥരാണ് വെടിയുതിര്‍ത്തത്. വിഷയം സഭയില്‍ ഉന്നയിക്കാനിരിക്കെയാണ് അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്ന്. വിമര്‍ശനം ശക്തമായതോടെയാണ് സിആര്‍പിഎഫ് അന്വേഷണം ആരംഭിച്ചത്. നിരവധി വിദ്യാര്‍ത്ഥികള്‍ ചികിത്സ തേടിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ ഒു മാധ്യമപ്രവര്‍ത്തകനും പരിക്കേറ്റു. പെല്ലറ്റ് തോക്കില്‍ നിന്നും വെടിയേറ്റ് ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാന്‍ സാധ്യതയുള്ള വിദ്യാര്‍ത്ഥിയെ പ്രതിപക്ഷ നേതാവ് രാഹുല്‍ സന്ദര്‍ശിച്ചിരുന്നു. ഇന്ന് പാര്‍ലിമെന്റിന് പുറത്തും അകത്തും പ്രതിപക്ഷം ഈ വിഷയം ഉയര്‍ത്തും.
എന്താണ് പെല്ലറ്റ് ഗണ്‍
പെല്ലറ്റ് ഗണ്‍ (Pellet Gun) അഥവാ 12ബോര് പമ്പ് ആക്ഷന്‍ ഗണ്‍ എന്നത് ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ഉപയോഗിക്കുന്ന മാരകശേഷിയുള്ള ആയുധമാണ്. ഇത് ഗുരുതര പരിക്കുകള്‍ക്കും സ്ഥിരമായ കാഴ്ചനഷ്ടത്തിനും കാരണമാകുമെന്നതിനാല്‍ വര്‍ഷങ്ങളായി വലിയ വിവാദവിഷയമാണ്. 12ബോര് ഷോട്ട്ഗണില്‍ നൂറുകണക്കിന് ചെറിയ ലെഡ് അല്ലെങ്കില്‍ മറ്റ് ലോഹ പെല്ലറ്റുകള്‍ അടങ്ങിയ കാര്ട്രിഡ്ജാണ് ഉപയോഗിക്കുന്നത്. വെടിയുതിര്‍ക്കുമ്പോള്‍ ഈ പെല്ലറ്റുകള്‍ വിശാലമായ പ്രദേശത്തേക്ക് ചിതറിപ്പോകുന്നു. ദൂരപരിധി കുറവാണെങ്കിലും, അടുത്തുനിന്ന് വെടിവെച്ചാല്‍ ഗുരുതര പരിക്കുകള്‍ ഉണ്ടാകാം. കണ്ണ്, മുഖം തുടങ്ങിയ ഭാഗങ്ങളില്‍ തട്ടിയാല്‍ സ്ഥിരമായ കാഴ്ചനഷ്ടം വരെ സംഭവിക്കാം. ജമ്മുകശ്മീരില്‍ 2010ഓടെ കല്ലേറ് പ്രതിഷേധങ്ങള്‍ നിയന്ത്രിക്കുന്നതിനായാണ് സുരക്ഷാസേന പെല്ലറ്റ് ഗണ്ണുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്. 2016ല്‍ പ്രതിഷേധങ്ങള്‍ക്കിടെ നൂറുകണക്കിന് ആളുകള്‍ക്ക്, പ്രത്യേകിച്ച് കണ്ണിന്, ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് ഇവയുടെ ഉപയോഗം ദേശീയഅന്തര്‍ദേശീയ തലത്തില്‍ കടുത്ത വിമര്‍ശനത്തിന് വിധേയമായി.
മനുഷ്യാവകാശ സംഘടനകളും നിരവധി ഡോക്ടര്‍മാരും പെല്ലറ്റ് ഗണ്ണുകളുടെ ചിതറുന്ന സ്വഭാവം കാരണം ഇവ കൃത്യമായി നിയന്ത്രിക്കാനാകില്ലെന്നും ഗുരുതര പരിക്കുകള്‍ക്ക് ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഫലസ്തീനികള്‍ക്കെതിരെ, പ്രത്യേകിച്ച് വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറുസലേമിലുമുള്ള പ്രതിഷേധങ്ങളും സംഘര്‍ഷങ്ങളും നിയന്ത്രിക്കുന്നതിനിടെ, പെല്ലറ്റ് വെടിയുണ്ടകള്‍ പ്രയോഗിക്കുന്ന ഷോട്ട്ഗണുകള്‍ ഇസ്രായേല്‍ സുരക്ഷാസേന ഉപയോഗിച്ച സംഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത്, ഇവയെ കുറഞ്ഞ മാരകശേഷിയുള്ള ആയുധങ്ങളായി വിശേഷിപ്പിക്കാറുണ്ടെങ്കിലും, ഗുരുതര പരിക്കുകള്‍ക്കും സ്ഥിരമായ കാഴ്ചനഷ്ടത്തിനും ചിലപ്പോള്‍ മരണത്തിനും വരെ കാരണമാകാന്‍ സാധ്യതയുണ്ടെന്നാണ്. ഇസ്രായേല്‍ പോലീസ് ചില സാഹചര്യങ്ങളില്‍ റബര്‍ പൊതിഞ്ഞ ലോഹ പെല്ലറ്റുകള്‍ ഉപയോഗിക്കുന്ന ഷോട്ട്ഗണുകള്‍ പ്രയോഗിച്ചിട്ടുണ്ട്. ഇവ സാധാരണ പ്ലാസ്റ്റിക് പെല്ലറ്റുകളല്ല. മനുഷ്യാവകാശ സംഘടനകളായ ആംനസ്റ്റി ഇന്റര്‍നാഷണല്‍, ഹ്യൂമന്‍ റൈറ്റ്സ് വാച്ച് കൂടാതെ ഐക്യരാഷ്ട്രസഭയുടെ വിവിധ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇത്തരം വെടിയുണ്ടകള്‍ മൂലം നിരവധി ഫലസ്തീനികള്‍ക്ക് ഗുരുതര പരിക്കുകളും കണ്ണിന് സ്ഥിരമായ കാഴ്ചനഷ്ടവും സംഭവിച്ചിട്ടുണ്ട്. അതേസമയം, ഈ ആരോപണങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളും സര്‍ക്കാരിന്റെ വിശദീകരണവും പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രധാന ചര്‍ച്ചാവിഷയമാകുമെന്നാണ് വിലയിരുത്തല്‍.