ഈദ് അല്‍ ഇത്തിഹാദ്; വെടിക്കെട്ട് എവിടെ നിന്ന് കാണാം: സ്ഥലവും സമയവും അറിയിച്ച് അബുദാബി പോലീസ്

അബുദാബി: യുഎഇയുടെ ദേശീയ ദിന ആഘോഷങ്ങളുടെ ഭാഗമായി അബുദാബി, അല്‍ ഐന്‍, അല്‍ ദഫ്ര എന്നിവിടങ്ങളില്‍ വിപുലമായ വെടിക്കെട്ടുകളും സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കുന്നു. ‘ഐക്യത്തിലെ പങ്കാളിത്തവും ചേര്‍ച്ചയും’ എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ ആഘോഷങ്ങള്‍ നടക്കുന്നത്. അബുദാബി പോലീസാണ് വെടിക്കെട്ടിന്റെ പൂര്‍ണ്ണമായ സമയവിവരപ്പട്ടിക പുറത്തുവിട്ടത്. നവംബര്‍ 28-ന് ആരംഭിച്ച വെടിക്കെട്ട് ആഘോഷങ്ങള്‍ ഡിസംബര്‍ 1, 2, 3 തീയതികളിലും തുടരും. കൂടാതെ അല്‍ വത്ബയിലെ ശൈഖ് സായിദ് ഫെസ്റ്റിവലില്‍ തുടര്‍ച്ചയായി രാത്രികളില്‍ പ്രത്യേക വെടിക്കെട്ടുണ്ടാകും.
വെടിക്കെട്ട് നടക്കുന്ന സ്ഥലവും സമയവും
ഡിസംബര്‍ 1, 2
അബുദാബി കോര്‍ണിഷ്: രാത്രി 8.00 മുതല്‍ 10.00 വരെ
മദീനത്ത് സായിദ്: രാത്രി 8.00 മുതല്‍ 10.00 വരെ
അല്‍ ഐന്‍ (ഹസ്സ ബിന്‍ സായിദ് സ്റ്റേഡിയം): രാത്രി 8.00 മുതല്‍ 10.00 വരെ
ഡിസംബര്‍ 2
അല്‍ ഷാംഖ സിറ്റി (മുനിസിപ്പല്‍ സര്‍വീസ് സെന്ററിന് സമീപം): രാത്രി 7.30 മുതല്‍ 9.30 വരെ
അല്‍ ഫലാഹ് സിറ്റി: രാത്രി 7.00 മുതല്‍ 10.00 വരെ
എമിറേറ്റ്സ് പാലസ്: രാത്രി 7.30 മുതല്‍ 9.30 വരെ
ബനിയാസ് സിറ്റി (ബവാബത് അല്‍ ശര്‍ഖ് മോള്): രാത്രി 7.00 മുതല്‍ 9.00 വരെ
ഗയാത്തി സിറ്റി: രാത്രി 8.00 മുതല്‍ 10.00 വരെ
അല്‍ മിര്‍ഫ സിറ്റി: രാത്രി 8.00 മുതല്‍ 10.00 വരെ
ഡിസംബര്‍ 3
യാസ് ബേ: രാത്രി 7.00 മുതല്‍ 10.00 വരെ
ശൈഖ് സായിദ് ഫെസ്റ്റിവല്‍
അല്‍ വത്ബയിലെ ശൈഖ് സായിദ് ഫെസ്റ്റിവലില്‍ ഡിസംബര്‍ 1 മുതല്‍ 5 വരെ എല്ലാ ദിവസവും രാത്രി 10.00-ന് വെടിക്കെട്ട് പ്രദര്‍ശനമുണ്ടാകും. ഫെസ്റ്റിവല്‍ പ്രവേശന ടിക്കറ്റെടുത്ത് എത്തുന്നവര്‍ക്ക് ഇത് കാണാം.