`മരണം വരെയും കോണ്‍ഗ്രസിനായി പോരാടും’: ദുബൈയില്‍ നിന്ന് മടങ്ങി കെ. സുധാകരന്

ദുബൈ: പ്രവര്‍ത്തനമികവും സാമൂഹിക വികസനത്തിന് നല്കിയ സംഭാവനകളും പരിഗണിച്ച് ദുബൈ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി (സിഡിഎ) 27 ലാഭേച്ഛയില്ലാ സംഘടനകളെ ആദരിച്ചു. എമിറേറ്റ്സ് ടവേഴ്സില്‍ നടന്ന മൂന്നാമത് ഇത്ത്റാ അവാര്‍ഡ് ചടങ്ങില്ലാണ് ഏറ്റവും മികച്ച രീതിയില്‍ സമൂഹത്തിന് ഗുണകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന സംഘടനകളെ ദുബൈ ആദരിച്ചത്. ഗോള്‍ഡ്, സില്‍വര്‍, ബ്രോണ്‍സ് തുടങ്ങിയ വിഭാഗത്തിലാണ് ആദരവ്. അതിന് പുറമെ എക്സലന്‍സ് പ്രവര്‍ത്തനങ്ങള്‍ നടത്തിയവരെയും മികച്ച പാരിതോഷികങ്ങള്‍ നല്കി ആദരിച്ചു. സിഡിഎ ഡയറക്ടര്‍ ജനറല്‍ ഹെസ്സ ബിന്ത് ഈസ ബുഹുമൈദും, സിഡിഎ റെഗുലേഷന് ആന്‍ഡ് കമ്മ്യൂണിറ്റി സര്‍വീസസ് സെക്ടര്‍ സിഇഒ ഡോ. അഹമ്മദ് അല്‍ ഹാഷിമിയുമാണ് പുരസ്കാരങ്ങള്‍ വിതരണം ചെയ്തത്.
ഇതോടെ മൂന്ന് പതിപ്പുകളിലായി ആദരിക്കപ്പെട്ട സംഘടനകളുടെ എണ്ണം 82 ആയി. ലാഭേച്ഛയില്ലാ സംഘടനകളുടെ പ്രവര്‍ത്തനശേഷി വര്‍ധിപ്പിക്കാനും സുസ്ഥിര സാമൂഹിക വികസനത്തില്‍ അവയുടെ പങ്ക് ശക്തിപ്പെടുത്താനുമാണ് ഇത്ത്റാ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. സ്ഥാപന ശാക്തീകരണം, മാനവ-സാമൂഹിക മൂലധന വികസനം, സുസ്ഥിരതയും പ്രവര്‍ത്തനമികവും എന്നീ മൂന്ന് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് വിലയിരുത്തല്‍. എട്ട് പ്രധാന മാനദണ്ഡങ്ങളും 23 ഉപമാനദണ്ഡങ്ങളും പരിഗണിച്ചു. നേതൃത്വം, ഭരണനിര്‍വഹണം, തന്ത്രപരമായ ആസൂത്രണം, മാറ്റങ്ങളോട് വേഗത്തില്‍ പ്രതികരിക്കാനുള്ള കഴിവ്, പ്രവര്‍ത്തനക്ഷമത, ഡിജിറ്റല്‍ പരിവര്‍ത്തനം, നവീകരണം, പ്രതിഭാ പരിപാലനം, പങ്കാളിത്തം, സാമൂഹിക സ്വാധീനം, സുസ്ഥിരത, തുടര്‍ച്ചയായ മെച്ചപ്പെടുത്തല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കും ദുബായിയുടെ വികസന മുന്‍ഗണനകള്‍ക്കും അനുയോജ്യമായ പരിഹാരങ്ങള്‍ കണ്ടെത്തുന്നതില്‍ ലാഭേച്ഛയില്ലാ സംഘടനകള്‍ക്ക് കൂടുതല്‍ പങ്കുവഹിക്കാനുള്ള സാഹചര്യമൊരുക്കുകയാണ് ലക്ഷ്യമെന്ന് സിഡിഎ ഡയറക്ടര്‍ ജനറല്‍ ഹെസ്സ ബിന്ത് ഈസ ബുഹുമൈദ് പറഞ്ഞു. സര്‍ക്കാരും സ്വകാര്യ മേഖലയും ലാഭേച്ഛയില്ലാ സംഘടനകളും തമ്മിലുള്ള ദീര്‍ഘകാല പങ്കാളിത്തത്തിലൂടെ വൈദഗ്ധ്യവും വിഭവങ്ങളും ഒരുമിപ്പിക്കാനും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ പേരെ പങ്കാളികളാക്കാനും കഴിയുമെന്നും അവര്‍ വ്യക്തമാക്കി.
സംഘടനകളുടെ നിലവിലെ പ്രവര്‍ത്തനനിലയും മെച്ചപ്പെടുത്തേണ്ട മേഖലകളും തിരിച്ചറിയാന്‍ അവാര്‍ഡിന്റെ വിലയിരുത്തല്‍ സംവിധാനം സഹായിക്കുമെന്ന് സിഡിഎ റെഗുലേഷന് ആന്‍ഡ് കമ്മ്യൂണിറ്റി സര്‍വീസസ് സെക്ടര്‍ സിഇഒ ഡോ. അഹമ്മദ് അല്‍ ഹാഷിമി പറഞ്ഞു.
മോഡല്‍ സര്‍വീസ് സൊസൈറ്റി, ജുവനൈല്‍ അസോസിയേഷന്, എമിറേറ്റ്സ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി അസോസിയേഷന്, എമിറേറ്റ്സ് സ്കൗട്ട് അസോസിയേഷന്, ഇന്ത്യന്‍ ക്ലബ്, സെന്‍സസ് റെസിഡന്‍ഷ്യല്‍ ആന്‍ഡ് ഡേ കെയര്‍ ഫോര്‍ സ്പെഷല്‍ നീഡ്സ്, എമിറേറ്റ്സ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ അസോസിയേഷന്, എമിറേറ്റ്സ് ഡൗണ്‍ സിന്‍ഡ്രോം അസോസിയേഷന്, ദുബൈ സെന്റര്‍ ഫോര്‍ സ്പെഷല്‍ നീഡ്സ്, ബീകീപ്പേഴ്സ് ഫൗണ്ടേഷന്, യുഎഇ ജനറ്റിക് ഡിസീസസ് അസോസിയേഷന്, സൊസൈറ്റി ഓഫ് എന്‍ജിനീയേഴ്സ് യുഎഇ, അസോസിയേഷന് ഓഫ് റോട്ടറി ക്ലബ്സ് യുഎഇ, ദുബൈ ഫൗണ്ടേഷന് ഫോര്‍ വിമന്‍ ആന്‍ഡ് ചില്‍ഡ്രന്‍, ദുബൈ ഓഫ്ഷോര്‍ സെയിലിങ് ക്ലബ്, യുഎഇ റെയര്‍ ഡിസീസ് സൊസൈറ്റി, ദുബൈ വിമന്‍സ് അസോസിയേഷന്, യുഎഇ കണ്‍ജെനിറ്റല്‍ ഹാര്‍ട്ട് അസോസിയേഷന്, ദുബൈ ഫോക്ലോര് സൊസൈറ്റി, എമിറേറ്റ്സ് അസോസിയേഷന് ഫോര്‍ മാനേജ്മെന്റ് കണ്‍സല്‍ട്ടന്റ്സ് ആന്‍ഡ് ട്രെയിനേഴ്സ്, യുഎഇ ജേണലിസ്റ്റ്സ് അസോസിയേഷന്, റോയാതി ഫാമിലി സൊസൈറ്റി, ഏവിയേഷന്‍ പ്രൊഫഷനല്‍സ് ക്ലബ്, ഇമാന് കള്‍ച്ചറല്‍ സെന്റര്‍, അസോസിയേഷന് ഫോര്‍ സ്പോര്‍ട്സ്, സൊസൈറ്റി ഓഫ് സസ്റ്റെയ്നബിലിറ്റി ആന്‍ഡ് ഗ്രീന്‍ മെറ്റീരിയല്‍സ്, എമിറേറ്റ്സ് ഹ്യൂമന്‍ റൈറ്റ്സ് അസോസിയേഷന് എന്നിവയാണ് വിവിധ വിഭാഗത്തില്‍ ആദരിക്കപ്പെട്ട സംഘടനകള്‍.
